വരും മത്സരങ്ങളിൽ സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുമോ ? ദുബൈയെ മാറ്റാൻ രോഹിത് തയ്യാറാവുമോ ? |T 20 World Cup 2024

ടി 20 ലോകകപ്പിൽ അമേരിക്കക്കെതിരായ മത്സരത്തിൽ ഏഴ് വിക്കെറ്റ് ജയം നേടിയ ടീം ഇന്ത്യ സൂപ്പർ 8 യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു.മൂന്ന് കളികളിൽ മൂന്നും ജയിച്ച ഇന്ത്യൻ ടീം ജൂൺ 15ന് ഗ്രൂപ്പ്‌ സ്റ്റേജിലെ ലാസ്റ്റ് മത്സരത്തിൽ കാനഡയെ നേരിടും.

അതേസമയം സൂപ്പർ 8 റൗണ്ട് അടക്കം മുന്നിൽ നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പ്ലെയിങ് ഇലവനെ കുറിച്ചാണ് ചർച്ചകൾ വ്യാപിക്കുന്നത്.വിരാട് കോഹ്ലി മുതൽ രവീന്ദ്ര ജഡേജ വരെ പല പ്രമുഖ താരങ്ങളും മോശം പ്രകടനം മാത്രം കാഴ്ച്ചവെക്കുന്നത് ആരാധകരെയും അതുപോലെ തന്നെ ഇന്ത്യൻ ടീമിനെയും ആശങ്കപെടുത്തുന്നുണ്ട്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിയാതെ ശിവം ദൂബൈയെ കുറിച്ചാണ് ഇപ്പോൾ പ്രധാന ചർച്ച.

ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ. സഞ്ജുവിനെ അടക്കം നാലാം നമ്പറിൽ ദൂബൈക്ക് പകരം ഇറക്കുമോ എന്നുള്ള ചോദ്യത്തിനും കൂടി ജാഫർ അഭിപ്രായം വിശദമാക്കി. സഞ്ജു സാംസണെ ടീം മാനേജ്മെന്റ് പരിഗണിക്കാനുള്ള സാധ്യത ഇല്ലെന്നാണ് വസീം ജാഫർ അഭിപ്രായം.

“സഞ്ജു സാംസണെ നമ്പർ 4-ൽ കളിപ്പിക്കാൻ ഉറപ്പായും ഒരു സാധ്യത ഉണ്ടാകും. എന്നാൽ ശിവം ദുബെയ്ക്ക് ആകെ രണ്ട് ഗെയിമുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ, ടീം മാനേജ്‌മെൻ്റ് അദ്ദേഹത്തിന് കൂടുതൽ റൺസ് നൽകാൻ ആഗ്രഹിക്കുന്നു.കുറച്ചു കൂടി അവസരം ലഭിച്ചേക്കാം.സാംസൺ കളിക്കുമോ, ജയ്‌സ്വാൾ കളിക്കുമോ, ഈ തീരുമാനങ്ങൾ മുന്നോട്ടുപോകാൻ ടീം മാനേജ്‌മെൻ്റ് ആലോചിക്കേണ്ട കാര്യമാണ്,” വസീം ജാഫർ അഭിപ്രായം ഇപ്രകാരം തുറന്ന് പറഞ്ഞു

Rate this post