❝ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 , സഞ്ജു സാംസണിന് അവസരം ലഭിക്കുമോ?❞|Sanju Samson

ആദ്യ ടി20 ഐ വിജയിച്ച ആത്മവിശ്വാസത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങും. മലയാളി താരം സഞ്ജു സാംസണ് ടീമിൽ അവസരം ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.ആദ്യ മത്സരത്തില്‍ ജയിച്ച ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കും.

വിജയിച്ച് നിൽക്കുമ്പോൾ ടീമിൽ വലിയ മാറ്റങ്ങൾ വരുത്തുവാൻ ഇഷ്ടപ്പെടുന്ന ആളല്ല ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.ആദ്യ ടി20യിൽ സൂര്യകുമാർ യാദവ് രോഹിതിനൊപ്പം ഓപ്പൺ ചെയ്തിരുന്നു.ആ പരീക്ഷണം തുടരുമോ അതോ ക്യാപ്റ്റൻ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യാൻ മറ്റാരെങ്കിലും എത്തുമോ എന്ന് കണ്ടറിയണം.ഈ വര്‍ഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാമത്തെ ഓപ്പണറാണ് സൂര്യകുമാര്‍.ഫോമിലല്ലാത്ത ശ്രെയസ് അയ്യരെ പുറത്തിരുത്തുകയാണെങ്കിൽ സഞ്ജുവിനോ ഹൂഡക്കോ അവസരം ലഭിക്കും. ഹൂഡക്കായിരിക്കും മുൻ‌തൂക്കം ലഭിക്കുക ,സഞ്ജു ഇനിയും കാത്തിരിക്കേണ്ടി വരും.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ 68 റൺസിന് ജയിച്ചു. ആ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 190 റൺസ് ബോർഡിൽ രേഖപ്പെടുത്തി. ടീമിനായി രോഹിത് ശർമ്മയും ദിനേശ് കാർത്തിക്കും യഥാക്രമം 64 റൺസും 41 റൺസും അടിച്ചെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.വിജയലക്ഷ്യം പിന്തുടരുന്നതിൽ പരാജയപ്പെട്ട വെസ്റ്റ് ഇൻഡീസിന് 122 റൺസ് മാത്രമേ ബോർഡിൽ ഒതുക്കാനായുള്ളൂ. ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, രവിചന്ദ്രൻ അശ്വിൻ, രവി ബിഷ്‌നോയ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യന്‍ സമയം എട്ടു മണിക്കുമാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ ഡിഡി സ്പോര്‍ട്സാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ സ്‌പോര്‍ട്‌സ് മാക്‌സ് ചാനലിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ടാകുക.

ഇന്ത്യ: രോഹിത് ശർമ്മ ©, ഋഷഭ് പന്ത് (WK), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്.

വെസ്റ്റ് ഇൻഡീസ്: കൈൽ മേയേഴ്‌സ്, ഷമർ ബ്രൂക്‌സ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, നിക്കോളാസ് പൂരൻ (c & wk), റോവ്‌മാൻ പവൽ, ജേസൺ ഹോൾഡർ, ഒഡിയൻ സ്മിത്ത്, കീമോ പോൾ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബേദ് മക്കോയ്