സഞ്ജു സാംസൺ ഫോമിലേക്ക് തിരിച്ചെത്തുമോ ? , പരമ്പര നേടിയെടുക്കാൻ ഇന്ത്യ ഇറങ്ങുന്നു | India | South Africa
പരമ്പരയുടെ വിധി തുലാസിൽ തൂങ്ങിക്കിടക്കുമ്പോൾ ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെള്ളിയാഴ്ച വാണ്ടറേഴ്‌സിൽ നാലാം ടി20 യിൽ ഏറ്റുമുട്ടും.ഇന്ത്യ 2 മത്സരങ്ങൾ ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക ഒരു മത്സരത്തിൽ വിജയം നേടി.ഒന്നുകിൽ ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലാക്കുകയോ അല്ലെങ്കിൽ ഇന്ത്യ 3-1 ന് വിജയം നേടുകയും ചെയ്യും.
സഞ്ജു സാംസണിൻ്റെയും തിലക് വർമ്മയുടെയും സെഞ്ചുറികളുടെ ബലത്തിൽ ഇന്ത്യ ഒന്നും മൂന്നും ടി20യിൽ വിജയിച്ചപ്പോൾ വരുൺ ചക്രവർത്തി 5 വിക്കറ്റ് വീഴ്ത്തിയിട്ടും ട്രിസ്റ്റൺ സ്റ്റബ്‌സിൻ്റെ തകർപ്പൻ ഇന്നിംഗ്‌സിൻ്റെ ബലത്തിൽ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിൽ 3 വിക്കറ്റിന് വിജയിച്ചു.ആദ്യ മത്സരത്തില്‍ സെഞ്ച്വറി അടിച്ച ശേഷം കഴിഞ്ഞ രണ്ട് കളിയിലും ഡക്കായ ഓപ്പണര്‍ സഞ്ജു സാംസണ്‍ തന്നെയാകും ജൊഹനാസ്ബര്‍ഗിലും പ്രധാന ശ്രദ്ധാകേന്ദ്രം. സ്ഥിരതയില്ലായ്‌മയില്‍ മുന്‍പ് പലപ്പോഴായി വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള സഞ്ജുവിന് മികച്ച സ്കോര്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്.
ഇന്ന് നടക്കുന്ന കളിയിലും മികവ് പുലര്‍ത്താനായില്ലെങ്കില്‍ ഇന്ത്യയുടെ അടുത്ത ടി20 പരമ്പരയില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് പാടുപെടേണ്ടി വന്നേക്കാം.ഇന്നത്തെ മത്സരം സഞ്ജുവിന് വളരെ നിര്‍ണ്ണായകമാണ്. ഇന്ന് തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിനെ ഇന്ത്യ അടുത്ത പരമ്പരയില്‍ നിന്ന് തഴയാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് സഞ്ജുവിന് കരുത്ത് തെളിയിക്കണം.
ബാറ്റര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചാണ് ജൊഹന്നാസ്ബര്‍ഗിലേത്. എന്നാല്‍ പരമ്പരാഗത ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ പോലെ പേസും ബൗണ്‍സുമുണ്ടാകും.
അവസാന 10 ടി20 മത്സരങ്ങളിലെ ആവറേജ് ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോര്‍ 174 റണ്‍സാണ്. 33 ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 16 എണ്ണം ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചു. രണ്ടാമത് ബാറ്റ് ചെയ്ത ടീം 17 തവണ വിജയിച്ചു.പരമ്പരയിൽ കരുത്തുറ്റ പ്രകടനം പുറത്തെടുക്കാനാണ് ദക്ഷിണാഫ്രിക്കയുടെ തീരുമാനം. മറുവശത്ത്, സൂര്യകുമാർ യാദവും കൂട്ടരും പരമ്പരയിൽ വിജയിച്ച് ട്രോഫി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഉദ്ദേശത്തിലാണ്.
ഇന്ത്യ: സഞ്ജു സാംസൺ (WK), അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (c), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമൺദീപ് സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ
ദക്ഷിണാഫ്രിക്ക: റയാൻ റിക്കൽടൺ, റീസ ഹെൻഡ്രിക്‌സ്, ഐഡൻ മാർക്രം (സി), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, പാട്രിക് ക്രൂഗർ/ ലൂത്തോ സിപാംല, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഒട്ട്‌നീൽ ബാർട്ട്‌മാൻ, ജെറാൾഡ് കോറ്റ്‌സി