എംഎസ് ധോണിയുടെ പിന്‍ഗാമിയായി സിഎസ്കെ ക്യാപ്റ്റനായി സഞ്ജു സാംസൺ എത്തുമോ ? |Sanju Samson

ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറാനുള്ള ഓഫർ സഞ്ജു സാംസൺ നിരസിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ആ വാർത്തകളെ പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.അശ്വിന്റെ YT ചാനലിൽ നിന്നുള്ള ഒരു വീഡിയോ വൈറലായി മാറിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്സ് നീക്കം നടത്തിക്കഴിഞ്ഞെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.അടുത്ത സീസണിനു ശേഷം വിരമിക്കാന്‍ തയ്യാറെടുക്കുന്ന ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി സഞ്ജുവിനെയാണ് സിഎസ്‌കെ കണ്ടു വച്ചിരിക്കുന്നതെന്നും ക്യാപ്റ്റന്‍സി ഓഫറുമായി സഞ്ജുവിനെ സിഎസ്‌കെ സമീപിച്ചുവെന്നുംഎന്നാൽ സഞ്ജു അവരുടെ ഓഫർ നിരസിച്ചു. ഭാവിയിൽ ഒരു നിശ്ചിത സാദ്ധ്യതയുണ്ട് എന്നായിരുന്നു പുറത്ത് വന്ന വാർത്ത.

എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വെറ്ററൻ സ്പിന്നർ രംഗത്തെത്തി.“വ്യാജ വാർത്ത! എന്നെ ഉദ്ധരിച്ച് കള്ളം പറയരുത്” അശ്വിൻ തന്റെ മറുപടിയിൽ എഴുതി.എംഎസ് ധോണിയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി മുൻ ഇന്ത്യൻ ടീം നായകൻ സിഎസ്‌കെയുടെ അഞ്ചാം ഐപിഎൽ ട്രോഫി നേടിയിരുന്നു. എം‌എസ് ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിലെ കളിക്കാരെ നിലനിർത്തൽ വിൻഡോ ഞായറാഴ്ച അവസാനിക്കാനിരിക്കെ, 10 ഫ്രാഞ്ചൈസികൾ 173 കളിക്കാരെ നിലനിർത്തി. എംഎസ് ധോണി വീണ്ടും സിഎസ്‌കെയുടെ ക്യാപ്റ്റൻ വേഷത്തിൽ എത്തുന്നു. ഇതിഹാസ താരത്തിന്റെ അവസാന സീസണാകാൻ വലിയ സാധ്യതകളുണ്ട്.

ചെന്നൈ സൂപ്പർ കിംഗ്‌സ് നിലനിർത്തിയ കളിക്കാർ: അജയ് മണ്ഡല്, അജിങ്ക്യ രഹാനെ, ദീപക് ചാഹർ, ഡെവോൺ കോൺവെ, മഹേഷ് തീക്ഷണ, മതീശ പതിരണ, മിച്ചൽ സാന്റ്‌നർ, മൊയിൻ അലി, എംഎസ് ധോണി, മുകേഷ് ചൗധരി, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി,രാജ്വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, ഷൈക് റഷീദ്, ശിവം ദുബെ, സിമർജീത് സിംഗ്, തുഷാർ ദേശ്പാണ്ഡെ.

റിലീസ് ചെയ്ത കളിക്കാർ: ആകാശ് സിംഗ്, അമ്പാട്ടി റായിഡു, ബെൻ സ്‌റ്റോക്‌സ്, ഭഗത് വർമ്മ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കൈൽ ജാമിസൺ, സിസന്ദ മഗല, സുബ്രാൻഷു സേനാപതി.

Rate this post