പാക്കിസ്ഥാനെതിരെ സ്വന്തം തട്ടകത്തിലെ വിരാട് കോലിയുടെ മോശം പ്രകടനം ഇന്ത്യക്ക് വലിയ തിരിച്ചടിയാവുമോ?|Virat Kohli

മുൻ ഇന്ത്യൻ നായകനും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലുമായ വിരാട് കോഹ്‌ലി രണ്ട് അർദ്ധ സെഞ്ച്വറികളോടെ (ഒന്ന് ഓസ്‌ട്രേലിയക്കെതിരെയും ഒന്ന് അഫ്ഗാനിസ്ഥാനെതിരെയും) തന്റെ ലോകകപ്പ് 2023 കാമ്പെയ്‌ൻ മികച്ച രീതിയിൽ ആരംഭിച്ചിരിക്കുകയാണ്.ഓസ്‌ട്രേലിയയ്‌ക്കെതിരായ വിരാട് കോലിയുടെ 85 റൺസ് ഒരു മികച്ച ഇന്നിംഗ്‌സായിരുന്നു.

ഓസ്ട്രലിയക്കെതിരെ 200 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 2-3 എന്ന നിലയിലേക്ക് വീണപ്പോൾ കോലിയും കെഎൽ രാഹുലും ചേർന്ന് വിജയത്തിലെത്തിച്ചു.ഒക്ടോബർ 14-ന് അഹമ്മദാബാദിൽ ചിരവൈരികളായ പാകിസ്ഥാനെതിരായ ഹൈ-വോൾട്ടേജ് പോരാട്ടത്തിന് മുന്നോടിയായി കോഹ്‌ലി മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ മികച്ച റെക്കോർഡാണ് കോഹ്‌ലിക്കുള്ളത്. പാക്കിസ്ഥാനെതിരെ 15 ഏകദിന മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 55.16 ശരാശരിയിൽ 662 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

എന്നിരുന്നാലും പാക്കിസ്ഥാനെതിരായ ഹോം ഗ്രൗണ്ടിൽ കോഹ്‌ലിയുടെ റെക്കോർഡ് വളരെമോശമാണ്.സ്വന്തം തട്ടകത്തിൽ പാക്കിസ്ഥാനെതിരെ നാല് ഏകദിനങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹത്തിന് 22 റൺസ് മാത്രമാണ് നേടാനായത്.പാക്കിസ്ഥാനെതിരായ ഹോം ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 5.50 ആണ്.ഇത് കോഹ്‌ലിയുടെ ക്ലാസിലെ ഒരു കളിക്കാരന്റെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്.2011-ൽ മൊഹാലിയിൽ നടന്ന ലോകകപ്പിന്റെ സെമിഫൈനലിൽ വെറും ഒമ്പത് റൺസ് മാത്രമാണ് കോലിക്ക് നേടാൻ സാധിച്ചത്.പിന്നീട് കോഹ്‌ലി പാകിസ്ഥാനെതിരെ പ്രസിദ്ധമായ 2012/13 ഏകദിന പരമ്പര കളിച്ചു.

ആ പരമ്പരയിൽ കോഹ്‌ലിക്ക് 0(5), 6(9), 7(17) സ്‌കോറുകൾ ആണ് നേടാൻ സാധിച്ചത്.പരമ്പരയിലെ 3 അവസരങ്ങളിലും പേസർ ജുനൈദ് ഖാൻ അദ്ദേഹത്തെ പുറത്താക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏകദിനത്തിൽ കോലിയുടെ റെക്കോർഡും തികച്ചും സാധാരണമാണ്. ഈ വേദിയിൽ ഏഴ് ഏകദിനങ്ങൾ കളിച്ച വെറ്ററൻ 25.14 ശരാശരിയിൽ 176 റൺസ് മാത്രമാണ് നേടാനായത്. ഈ ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി മാത്രമാണ് താരത്തിനുള്ളത്.

2022-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ ഈ വേദിയിലെ കോലിയുടെ അവസാന ഇന്നിങ്സ്. ആ മത്സരത്തിൽ അൽസാരി ജോസഫിന്റെ ബോളിൽ ഡക്കിന് പുറത്തായി.സ്ഥിതിവിവരക്കണക്കുകൾ കോലിക്ക് അനുകൂലമല്ലെങ്കിലും പാക്കിസ്ഥാനെതിരായ ഹൈ വോൾട്ടേജ് ഏറ്റുമുട്ടലിൽ കോഹ്‌ലി തങ്ങളെ നിരാശപ്പെടുത്തില്ലെന്നാണ് ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ഏകദിന ലോകകപ്പ് മത്സരത്തിൽ ഇത് എട്ടാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. എല്ലാ മത്സരവും ഇന്ത്യ ജയിക്കുകയും ചെയ്തു.

Rate this post