‘ലോകകപ്പ് നേടുന്നത് എളുപ്പമല്ല, സച്ചിൻ ടെണ്ടുൽക്കറിന് പോലും 20 വർഷം കാത്തിരിക്കേണ്ടി വന്നു’ : രവി ശാസ്ത്രി

ലോകകപ്പ് നേടുന്നത് എളുപ്പമല്ലെന്നും മഹാനായ സച്ചിൻ ടെണ്ടുൽക്കറിന് പോലും 20 വർഷം കാത്തിരിക്കേണ്ടിവന്നുവെന്നും മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് 2023 ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

2011-ലെ ട്രോഫി നേടാൻ 20 വർഷം കാത്തിരിക്കേണ്ടി വന്ന സച്ചിൻ ടെണ്ടുൽക്കറെ മാതൃകയാക്കി വേൾഡ് കപ്പ് വിജയിക്കുക എത്ര ബുദ്ധിമുട്ടാണെന്ന് ശാസ്ത്രി പറഞ്ഞു.2023 ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകൾ ആയിരുന്നു ഇന്ത്യ.എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഓസ്‌ട്രേലിയോട് തോൽക്കാനായിരുന്നു വിധി.”ലോകകപ്പുകൾ നേടുന്നത് എളുപ്പമല്ല. മഹാനായ സച്ചിൻ ടെണ്ടുൽക്കറിന് പോലും നീണ്ട 20 വർഷം കാത്തിരിക്കേണ്ടി വന്നു. അതെ, ഇത് വൈകാരികമാണ്, പക്ഷേ അത് എളുപ്പമല്ല” ശാസ്ത്രി പറഞ്ഞു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ശ്രദ്ധേയമായ മാർജിനിൽ വിജയിച്ചതിന് ശേഷം അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്.പരമ്പരയിൽ ഇന്ത്യയുടെ യുവ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനെക്കുറിച്ചും 2024 ജൂൺ 4 മുതൽ ജൂൺ 30 വരെ വെസ്റ്റ് ഇൻഡീസിലും യുഎസിലും നടക്കാനിരിക്കുന്ന 2024 ടി20 ലോകകപ്പിൽ ഒരു സ്ഥാനം നേടുന്നതിനെക്കുറിച്ചും ശാസ്ത്രി സംസാരിച്ചു.

നടന്നുകൊണ്ടിരിക്കുന്ന പരമ്പര മാത്രമല്ല ഐപിഎൽ പ്രകടനങ്ങളും സെലക്ടർമാർ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാമെന്നും മുൻ ഇന്ത്യൻ കോച്ച് പറഞ്ഞു.ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ 2024) അടുത്ത വർഷം മാർച്ചിൽ ആരംഭിക്കാൻ സാധ്യതയുണ്ട്, തുടർന്ന് 2024 ലെ ടി20 ലോകകപ്പ് വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും കളിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ടി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്

Rate this post