‘അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ജയിക്കാൻ 0.3 ശതമാനം സാധ്യതയേ ഉണ്ടായിരുന്നുള്ളൂ’: റിക്കി പോണ്ടിംഗ് |World Cup 2023

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാൻ മത്സരം ക്രിക്കറ്റ്റ പ്രേമികളുടെ ഓർമകളിൽ എന്നും മായാതെ നിൽക്കും.അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ തുടക്കത്തിൽ തന്നെ ബുദ്ധിമുട്ടി.ഓൾറൗണ്ടറായ ഗ്ലെൻ മാക്‌സ്‌വെൽ ഓസ്‌ട്രേലിയയുടെ ഹീറോയായി ഉയർന്നു.

ടോപ്പ് ഓർഡർ പതറിയെങ്കിലും, മാക്‌സ്‌വെൽ 128 പന്തിൽ പുറത്താകാതെ 201 റൺസ് നേടി, മഞ്ഞപ്പടയ്ക്ക് അസാദ്ധ്യമായ വിജയം ഉറപ്പിച്ചു.തന്റെ ടീം 7 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ തകർന്നു നിൽക്കുമ്പോഴാണ് മാക്‌സ്‌വെൽ തന്നെ മാരക ബാറ്റിങ് പുറത്തെടുക്കുന്നത്.അഞ്ചാം വിക്കറ്റിൽ പാറ്റ് കമ്മിൻസുമായി ചേർന്ന് മാക്സ്വെൽ 202 റൺസ് കൂട്ടിച്ചേർത്ത് 293 റൺസ് വിജയ ലക്‌ഷ്യം മറികടന്നു.21 ഫോറും 10 സിക്സും മാക്സ്വെൽ നേടിയിരുന്നു.

പരിക്കിനോട് പൊരുതി നിന്നാണ് മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് വിജയം നേടിക്കൊടുത്തത്.ബാറ്റിങ്ങിന്റെ ഇടയിൽ താരം വേദന കൊണ്ട് പുളയുന്നത് കാണാൻ സാധിച്ചു. ഇതൊന്നും അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഏകദിന മത്സരങ്ങളിൽ ഒന്ന് കളിക്കുന്നതിൽ നിന്ന് തടഞ്ഞില്ല.ഏകദിന ചരിത്രത്തിൽ റൺ വേട്ടയിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡും അദ്ദേഹം നേടി. മാക്‌സ്‌വെല്ലിന്റെ അസാധാരണ ഇന്നിംഗ്‌സിന് സാക്ഷിയായ മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് തന്റെ അമ്പരപ്പ് പ്രകടിപ്പിച്ചു.

“ഞാൻ നിരവധി ഗെയിമുകളുടെ ഭാഗമായിരുന്നു, കളിക്കുകയും കമന്ററി പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ല.ഇത്തരമൊരു നേട്ടം വീണ്ടും കണ്ടാൽ ഞാൻ ആശ്ചര്യപ്പെടും.ക്രിക്കറ്റിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കാര്യമായിരുന്നു അത്”മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ പോണ്ടിംഗ് പറഞ്ഞു.മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സിനെ അവിസ്മരണീയമായ ക്രിക്കറ്റ് നിമിഷം എന്നാണ് പോണ്ടിങ് വിശേഷിപ്പിച്ചത്.“ആ സമയത്ത്, അഫ്ഗാനിസ്ഥാൻ ഊർജസ്വലമായിരുന്നു, കളി ഓസ്‌ട്രേലിയയുടെ കയ്യിൽ നിന്നും കൊണ്ട് പോയി.ഓസ്‌ട്രേലിയയിൽ പരമാവധി സമ്മർദ്ദം ചെലുത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഘട്ടത്തിൽ കളി ജയിക്കാനുള്ള സാധ്യത വെറും 0.3 ശതമാനം മാത്രമുള്ള ഓസ്‌ട്രേലിയയുടെ ദയനീയമായ സാഹചര്യവും പോണ്ടിംഗ് എടുത്തുകാണിച്ചു. “മാക്സ്വെൽ കഠിനമായ തുടക്കത്തെ അഭിമുഖീകരിച്ചു, കുറച്ച് തവണ ഭാഗ്യം നേടി, തുടർന്ന് ചരിത്രം സൃഷ്ടിച്ചു. ഈ ഇന്നിംഗ്‌സ് ഏറെക്കാലം ചർച്ച ചെയ്യപ്പെടും. ആ സമയത്ത്, ഓസ്‌ട്രേലിയ വിജയിക്കണമെങ്കിൽ അവസാനം വരെ നിൽക്കണമെന്ന് അവനറിയാമായിരുന്നു. 49/4 എന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.ഓസ്‌ട്രേലിയക്ക് ഒരു ഘട്ടത്തിൽ വിജയിക്കാനുള്ള സാധ്യത 0.3 ശതമാനം മാത്രമായിരുന്നു-ഒരു യഥാർത്ഥ അത്ഭുതം,” അദ്ദേഹം പറഞ്ഞു.

4.5/5 - (2 votes)