പ്രതീക്ഷകൾ വാനോളം , ഫൈനലുറപ്പിക്കാൻ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെതിരെ ഇറങ്ങുന്നു |World cup 2023

ലോകകപ്പ് 2023 ലെ ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂ സീലന്ഡിനെ നേരിടും. മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്നത്. ഒമ്പത് വിജയങ്ങളുടെ മികച്ച റെക്കോർഡോടെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.മറുവശത്ത് ന്യൂസിലൻഡ് തുടക്കം ഗംഭീരമായെങ്കിലും തുടർച്ചയായി നാല് തോൽവികൾ നേരിടേണ്ടി വന്നു. എന്നാൽ കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ടീം അവരുടെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ വിജയിച്ച് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.2019 ലോകകപ്പ് സെമി തോല്‍വിക്ക് പകരം വീട്ടാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. എന്നാൽ ഇത്തവണ 2019ന്റെ ആവർത്തനമാകുമോ എന്ന ഭയത്തിലാണ് ആരാധകർ.

ഐസിസി ടൂർണമെന്റുകളിൽ എന്നും ന്യൂസീലൻഡ് എന്നും ഇന്ത്യയുടെ വഴിമുടക്കിയായിരുന്നു.2019 ലെ വേൾഡ് കപ്പിന് ശേഷം രണ്ട് വർഷത്തിന് ശേഷം ഉദ്ഘാടന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലിലും ഇന്ത്യ ബ്ലാക്ക് ക്യാപ്‌സിനോട് കീഴടങ്ങി.ഇത്തവണ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് കിവീസിനെതിരെ വിജയ സാധ്യത കൂടുതലാണ്.

ഇന്ത്യ ഇതിനകം ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു. കോഹ്ലിക്കും രോഹിത്തിനും പുറമേ ലോകേഷ് രാഹുലും ജസ്പ്രീത് ബുമ്രയും ശ്രേയസ്സ് അയ്യരും അടക്കം എല്ലാവരും ഫോമിലാണ് എന്നതാണ് പ്രതീക്ഷ നല്‍കുന്നത്.തുടര്‍ച്ചയായ രണ്ട് ഫൈനലുകള്‍ തോറ്റ ടീമാണ് ന്യൂസിലന്‍ഡ്.രചിന്‍ രവീന്ദ്രയെന്ന റണ്‍ മെഷീന്‍ കിവികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

വാഖഡെ സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന നാലു മത്സരങ്ങിലും മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു.ഒരു തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത് വാഖഡെയിൽ ജയം നേടിയിട്ടുള്ളത്. അതിനാൽസെമിയിൽ ടോസ് നിർണായകമാകുമെന്നുറപ്പ്. മുംബൈയിലെ ആദ്യ മൂന്ന് കളികളിലും സ്കോർ 350 കടന്നപ്പോൾ നാലാം മത്സരത്തിൽ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത്.

Rate this post