ക്രിക്കറ്റിൽ ഇതുവരെ നടക്കാത്ത അത്ഭുതങ്ങൾ സംഭവിച്ചാൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ സെമി കളിക്കും |World Cup

ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ അഞ്ചി വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലൻഡ്. ഇന്നത്തെ വിജയത്തോടെ സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് കളിക്കുമെന്നുറപ്പാണ്. ശ്രീലങ്കയുടെ തോൽവി പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും സെമി സാദ്ധ്യതകൾ ഇല്ലാതാക്കിയിരിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ലങ്കയെത തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡെവോണ്‍ കോണ്‍വെ (45), രചിന്‍ രവീന്ദ്ര (42) ഡാരില്‍ മിച്ചൽ (43) എന്നിവരുടെ ഇന്നിംഗ്‌സ് വിജയത്തില്‍ നിര്‍ണായകമായി.ശ്രീലങ്കയെ മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് തകര്‍ത്തത്. ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

28 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ പെരേര മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡ് 10 പോയിന്റായി. നെറ്റ് റണ്‍റേറ്റ് +0.922. പാകിസ്ഥാന് ഇപ്പോള്‍ എട്ട് പോയിന്റുണ്ട്. ഇനി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. +0.036 റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. പാകിസ്ഥാന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രം മതിയാവില്ല. ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ തോല്‍പ്പിക്കണം.പാക്കിസ്ഥാനെ സംബന്ധിച്ച് സെമിയിലേക്ക് എത്താനുള്ള സാധ്യത ഇപ്രകാരമാണ്.

പാകിസ്ഥാൻ യോഗ്യത നേടണമെങ്കിൽ അവർക്ക് ഇംഗ്ലണ്ടിനെ 287+ റൺസിന് തോൽപ്പിക്കണം അല്ലെങ്കിൽ 284 പന്തുകൾ ശേഷിക്കെ ലക്ഷ്യം പിന്തുടരേണ്ടതുണ്ട്. ലോക ക്രിക്കറ്റില്‍ ഇന്നേ വരെ സംഭവിക്കാത്ത അത്ഭുതം നടന്നെങ്കില്‍ മാത്രമേ ന്യൂസിലന്‍ഡ് ഇനി ലോകകപ്പിന്റെ സെമി കാണാതെ പുറത്താകുകയുള്ളൂ. പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 300 റൺസ് നേടിയാൽ ഇംഗ്ലണ്ടിനെ 13 റൺസിൽ ഒതുക്കണം. കൊൽക്കത്തയിൽ 300 റൺസിന് മുകളിൽ സ്കോർ ചെയ്താൽ 287 റൺസിന്റെ മാർജിൻ നിലനിർത്തണം.പാകിസ്ഥാൻ ആദ്യം പന്തെറിയുകയാണെങ്കിൽ. അവരുടെ സാധ്യതകൾ വളരെ മങ്ങിയതായി തോന്നുന്നു. ഇംഗ്ലണ്ടിനെ 100 റൺസിന് പുറത്താക്കിയാലും, 2.5 ഓവറിൽ അവർ ടോട്ടൽ പിന്തുടരേണ്ടതുണ്ട്, അതായത് 283 പന്തുകൾ ശേഷിക്കെ വിജയിക്കുക.

2.5/5 - (2 votes)