ഒരു കളിയും തോല്‍ക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലില്‍ വീണുപോയ ഇന്ത്യ | World Cup 2023

ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിൽ ഒരു അപ്രതീക്ഷിത പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിൽ 6 വിക്കറ്റുകൾക്ക് ഓസ്ട്രേലിയയുടെ മുമ്പിൽ ഇന്ത്യക്ക് അടിയറവ് പറയേണ്ടിവന്നു. എന്നിരുന്നാലും ഈ ടൂർണമെന്റിലുടനീളം വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ടീമാണ് ഇന്ത്യ.

എല്ലാ ടീമുകളെയും പരാജയപ്പെടുത്തി ഫൈനലിലെത്തിയ ഇന്ത്യ അടി പതറി വീഴുകയായിരുന്നു. 2003 ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയോടെറ്റ പരാജയത്തിന് പകരം വീട്ടുക എന്നതായിരുന്നു ഇന്ത്യയുടെ മത്സരത്തിലെ ലക്ഷ്യം. എന്നാൽ അത് നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.എന്നിരുന്നാലും ഇന്ത്യ ടൂർണമെന്റിൽ മോശം പ്രകടനം കാഴ്ചവച്ചു എന്നു പറയാൻ സാധിക്കില്ല. എല്ലാ ടീമുകളോടും കൃത്യമായ പോരാട്ടം നയിച്ചാണ് ഇന്ത്യ ഈ നിലയിൽ എത്തിയത്.

അവസാന മത്സരത്തിൽ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് പൂർണമായും പ്രതികൂലമായി മാറുകയായിരുന്നു. ടോസ് അടക്കമുള്ള കാര്യങ്ങൾ ഇന്ത്യയ്ക്ക് പ്രതികൂലമായി നിന്നപ്പോൾ നിർഭാഗ്യമായിരുന്നു ഫലം. അങ്ങനെ 12 വർഷങ്ങൾക്കുശേഷം ലോകകപ്പ് സ്വന്തമാക്കാം എന്ന ആഗ്രഹം ഇന്ത്യയിൽ നിന്നാകന്നു. എന്നിരുന്നാലും രോഹിത് ശർമയ്ക്കും ടീമിനും വളരെ അഭിമാനത്തോടെ തന്നെ മൈതാനം വിടാം. അത്രമാത്രം മികച്ച രീതിയിൽ ഇന്ത്യൻ ആരാധകരെ തൃപ്തിപ്പെടുത്താൻ രോഹിത് ശർമയുടെ ടീമിന് സാധിച്ചിട്ടുണ്ട്.

ടൂർണമെന്റിൽ പൂർണ്ണമായ ആധിപത്യം തന്നെയായിരുന്നു ഇന്ത്യ സ്ഥാപിച്ചത്. കരുത്തരെന്ന് വിലയിരുത്തിയിരുന്ന പാക്കിസ്ഥാനും ഇംഗ്ലണ്ടും അടക്കമുള്ള ടീമുകളെ അനായാസം പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. എല്ലാ ടീമുകൾക്കുമെതിരെ തങ്ങളുടെ കരുത്ത് തെളിയിക്കാനും ഇന്ത്യക്ക് സാധിച്ചു. പക്ഷേ ഒരു മോശം ദിവസം എല്ലാ ടീമുകൾക്കും ഉണ്ടാവും. അത്തരമൊരു മോശം ദിവസമായിരുന്നു ഫൈനൽ. എന്തായാലും ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് വളരെ നിരാശയാണ് ഈ ദിവസം ഉണ്ടായിരിക്കുന്നത്.

Rate this post