രണ്ടാം ടെസ്റ്റിലെ മികച്ച വിജയം , ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ വലിയ മുന്നേറ്റവുമായി ഇന്ത്യ |India

വിശാഖപട്ടണത്തിൽ ഇംഗ്ലണ്ടിനെതിരെ 106 റൺസിൻ്റെ വിജയത്തിന് ശേഷം 2023-25 ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ തിരിച്ചടി നേരിട്ട ഇന്ത്യ രണ്ടാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യയുടെ പോയിൻ്റ് ശതമാനം 52.77 ആയി ഉയർത്തി.

55 ശതമാനം പോയിന്റാണ് ഓസ്‌ട്രേലിയക്ക്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. മൂന്ന് ടീമുകള്‍ക്കും 50 ശതമാനമാണ് പോയിന്റ്.രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 399 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 292 റണ്‍സില്‍ അവസാനിച്ചു.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി രവിചന്ദ്രൻ അശ്വിനും ജസ്പ്രീത് ബുംറയും ചേർന്നാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.

ഇംഗ്ലണ്ടിനായി ഓപ്പണർ സാക്ക് ക്രാളി 73 റൺസ് നേടി.ബെൻ ഫോക്‌സും ടോം ഹാർട്ട്‌ലിയും അവസാനം പിടിച്ചു നിൽക്കാനായില്ല ശ്രമം നടത്തിയെങ്കിലും ഇംഗ്ലണ്ട് ഒടുവിൽ നാലാം ദിവസം രണ്ടാം സെഷനിൽ 292 റൺസിന് ഓൾഔട്ടായി. ഇന്ന് നൈറ്റ് വാച്ച്മാനായി ഇറങ്ങിയ രെഹാൻ അഹമ്മദിനെ ഇടംകൈയ്യൻ സ്പിന്നർ അക്സർ പട്ടേൽ പുറത്താക്കി.ഒല്ലി പോപ്പിനെയും ജോ റൂട്ടിനെയും തുടർച്ചയായ ഓവറുകളിൽ അശ്വിൻ പുറത്താക്കി ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് നിരയെ അസ്ഥിരപ്പെടുത്തി.ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും അർദ്ധ സെഞ്ചുറിയുമായി സാക് ക്രോളി ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്.

എന്നാൽ സ്കോർ 194 ൽ നിൽക്കെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടു. 132 പന്തിൽ നിന്നും 73 റൺസ് നേടിയ സാക് ക്രോളിയെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. അതോടെ ഇംഗ്ലണ്ട് പരാജയം മുന്നിൽ കണ്ടു.അടുത്ത ഓവറിൽ 26 റൺസ് നേടിയ ബെയർസ്റ്റോവിനെ ബുംറ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 194 നു 6 എന്ന നിലയിലായി. ലഞ്ചിന്‌ പിന്നാലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ടിന് നഷ്ടമായി. 12 റൺസ് നേടിയ സ്റ്റോക്സ് റൺ ഔട്ടായി അതോടെ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന നിലയിലായി.

എട്ടാം വിക്കറ്റിൽ വിക്കറ്റിൽ ഒത്തുചേർന്ന ടോം ഹാർട്ട്ലിയും ഫോക്‌സും ചേർന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. എന്നാൽ സ്കോർ 275 ൽ നിൽക്കെ 36 റൺസ് നേടിയ ബെൻ ഫോക്സിനെ ബുംറ സ്വന്തം ബൗളിങ്ങിൽ പിടിച്ചു പുറത്താക്കി. പിന്നാലെ ബഷിറിനെ മുകേഷ് കുമാർ പൂജ്യത്തിന് പുറത്താക്കി. ഹാർട്ട് ലിയേ ക്‌ളീൻ ബൗൾഡ് ചെയ്ത് ബുംറ ഇന്ത്യയുടെ വിജയമുറപ്പിച്ചു.

Rate this post