കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തകർപ്പൻ വിജയത്തോടെ പോയിന്റ് പട്ടികയിൽ വമ്പൻ കുതിപ്പുമായി ഇന്ത്യ | WTC 2023-25 Points Table |India

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏഴ് വിക്കറ്റിന്റെ വിജയത്തെത്തുടർന്ന് ക്രിക്കറ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023-25 ടേബിളിൽ വലിയ കുതിപ്പുമായി ഇന്ത്യ.പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ പരമ്പരയിൽ പ്രവേശിച്ചെങ്കിലും ആദ്യ മത്സരത്തിലെ തോൽവിയോടെ അഞ്ചാം സ്ഥാനത്തേക്ക് വീണു. ന്യൂലാൻഡ്‌സിലെ ആദ്യ വിജയത്തിൽ നിന്ന് 12 പോയിന്റുമായി ദക്ഷിണാഫ്രിക്കയെ പിന്നിലാക്കി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്.

രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയുമായി 26 പോയിന്റാണ് ഇപ്പോൾ ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ വിജയശതമാനം ഇപ്പോൾ 54.16 ആണ്.642 പന്തുകൾ (107 ഓവർ) മാത്രം നീണ്ട രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ജസ്പ്രീത് ബുംറയും (രണ്ടാം ഇന്നിംഗ്‌സ്) മുഹമ്മദ് സിറാജും (ഒന്നാം ഇന്നിംഗ്‌സ്) ആറു വിക്കറ്റ് വീതം വീഴ്ത്തി.ആദ്യ മത്സരത്തിൽ ഇന്നിംഗ്‌സിനും 32 റൺസിനും തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് പുറത്താക്കി ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി.

മറുപടിയിൽ ഇന്ത്യ 153 റൺസിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ ബുംറയുടെ ( 6/61) മികച്ച ബൗളിംഗ് ദക്ഷിണാഫ്രിക്കയെ 176ന് പുറത്താക്കി.ഐഡൻ മാർക്രം 103 പന്തിൽ 106 റൺസ് അടിച്ചുകൂട്ടി. 79 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നായകൻ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും യഥാക്രമം 17 ഉം 4 ഉം റൺസുമായി പുറത്താകാതെ നിന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറച്ച് ഓവറുകൾ കളിച്ച ടെസ്റ്റാണിത്.ന്യൂലാൻഡ്‌സിൽ ടെസ്റ്റ് മത്സരം ജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായും ഇന്ത്യ മാറി.

രണ്ടാം ടെസ്റ്റിൽ സിറാജിന് മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ചപ്പോൾ ബുംറ തന്റെ അവസാന ടെസ്റ്റ് കളിച്ച ദക്ഷിണാഫ്രിക്കയുടെ ഡീൻ എൽഗറിനൊപ്പം പ്ലെയർ ഓഫ് ദി സീരീസ് നേടി.“കളി ഇത്രയും വേഗത്തിൽ പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എന്റെ ജീവിതത്തിൽ ഞാൻ ഒരു ചെറിയ ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് നിങ്ങൾക്ക് ആശ്ചര്യങ്ങൾ നൽകുന്നു. ഞങ്ങളുടെ ആദ്യ ജയം (കേപ് ടൗണിൽ), മികച്ച പരമ്പരയും പോരാട്ട പരമ്പരയും ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്,”വിജയത്തിന് ശേഷം ബുംറ പറഞ്ഞു.

Rate this post