ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം പിടിച്ച് യശസ്വി ജയ്‌സ്വാൾ | Yashasvi Jaiswal
ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാൾ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് ആദ്യമായി ആദ്യ പത്തിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിൻ്റെ പിൻബലത്തിലാണ് ജയ്‌സ്വാളിൻ്റെ മുന്നേറ്റം.ഇതുവരെയുള്ള പരമ്പരയിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ജയ്‌സ്വാൾ നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 655 റൺസ് നേടിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ റൺ ടേബിളിനൊപ്പം ജയ്‌സ്വാൾ ഇതിനകം തന്നെ എത്തിയിട്ടുണ്ട്, കൂടാതെ ധർമ്മശാല ടെസ്റ്റ് മത്സരത്തിൽ ഇതിഹാസ ബാറ്ററുടെ റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ്.ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ സ്വപ്നതുല്യമായ ഫോമിലാണ് ജയ്‌സ്വാൾ ബാറ്റ് വീശുന്നത്.ഹൈദരാബാദ് ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ 96 പന്തിൽ 80 റൺസെടുത്ത ജയ്‌സ്വാൾ വിശാഖപട്ടണത്ത് നടന്ന ഡബിൾ സെഞ്ച്വറി നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി മാറി.
രാജ്കോട്ട് ടെസ്റ്റിലും ജയ്‌സ്വാൾ ഡബിൾ സെഞ്ച്വറി നേടി തന്റെ മിന്നുന്ന ഫോം തുടർന്നു.റാഞ്ചി ടെസ്റ്റിൽ ജയ്‌സ്വാൾ യഥാക്രമം 73 ഉം 37 ഉം റൺസെടുത്തു.ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന ഇതിഹാസ താരം സുനിൽ ഗവാസ്‌കറിൻ്റെ റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ യുവ താരം.വിനോദ് കാംബ്ലിക്കും വിരാട് കോഹ്‌ലിക്കും ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ഇരട്ട സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി ജയ്‌സ്വാൾ.രാജ്‌കോട്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ടെസ്റ്റ് റാങ്കിംഗിൽ 29-ാം സ്ഥാനത്തായിരുന്നു ജയ്‌സ്വാൾ.
തൻ്റെ മാച്ച് വിന്നിംഗ് ഡബിൾ സെഞ്ച്വറിക്ക് ശേഷം, ജയ്‌സ്വാൾ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പ് നടത്തി 15-ാം സ്ഥാനത്തെത്തി. മൂന്നാം ടെസ്റ്റ് അവസാനിച്ചതിന് ശേഷം, ജയ്‌സ്വാളിൻ്റെ സ്ഥാനം മൂന്ന് സ്ഥാനങ്ങൾ കൂടി ഉയർന്ന് 12-ാം സ്ഥാനത്തെത്തി. റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിന് ശേഷം ടെസ്റ്റ് ഫോർമാറ്റിൽ ആദ്യമായി ആദ്യ 10 റാങ്കിംഗിൽ പ്രവേശിച്ചു.. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ഈ യുവതാരം. എട്ടാം റാങ്കിൽ സ്ഥാനം നിലനിർത്തിയ വിരാട് കോഹ്‌ലിയ്‌ക്കൊപ്പമാണ് താരം എത്തിയത്. ന്യൂസിലൻഡിൻ്റെ സീനിയർ താരം കെയ്ൻ വില്യംസൺ 870 പോയിൻ്റുമായി ഒന്നാം സ്ഥാനത്തും ജോ റൂട്ട് (799 പോയിൻ്റ്), സ്റ്റീവ് സ്മിത്ത് (789 പോയിൻ്റ്) എന്നിവർ മൂന്നാം സ്ഥാനത്തുമാണ്.
Top 5 Indian Batters in ICC Test Batting rankings:
— CricketMAN2 (@ImTanujSingh) March 6, 2024
1. Virat Kohli (8).
2. Yashasvi Jaiswal (10).
3. Rohit Sharma (11).
4. Rishabh Pant (14).
5. Shubman Gill (31).
– Yashasvi for the first time entered in the Top 10 rankings..!!! pic.twitter.com/iWxMh6rmlz
രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11-ാം സ്ഥാനത്തുണ്ട്. റിഷഭ് പന്താണ് (14) ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഒന്നാമത് തുടരുന്നു. ആര്‍ അശ്വിനും കഗിസോ റബാദയും തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജോഷ് ഹേസല്‍വുഡ് നാലാമതെത്തി. ഓസ്‌ട്രേലിയയുടെ സഹതാരം പാറ്റ് കമ്മിന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.