ഇന്ത്യയ്‌ക്കായി ഏറ്റവും വേഗത്തിൽ 1000 ടെസ്റ്റ് റൺസ് നേടുന്ന രണ്ടാമത്തെ താരമായി യശസ്വി ജയ്‌സ്വാൾ | Yashasvi Jaiswal

ധർമ്മശാല ടെസ്റ്റിൻ്റെ ഒന്നാം ദിനം നേടിയ തകർപ്പൻ അർദ്ധ സെഞ്ചുറിയോടെ നിരവധി റെക്കോര്ഡുകളാണ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ ആയിരം റൺസ് തികക്കാനും ജയ്‌സ്വാളിന് സാധിച്ചു.ഇന്ത്യയ്‌ക്കായി തൻ്റെ ഒമ്പതാം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്‌സ്വാൾ, വിനോദ് കാംബ്ലിക്ക് ശേഷം ഈ നേട്ടം റെക്കോർഡ് ചെയ്യുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇന്ത്യക്കാരനായി മാറി .

നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ 700 റൺസ് പൂർത്തിയാക്കാനും ജയ്‌സ്വാളിന് സാധിച്ചു.സുനിൽ ഗവാസ്‌കറിന് ശേഷം ഒരൊറ്റ പരമ്പരയിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി ജയ്‌സ്വാൾ മാറി.ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് എലൈറ്റ് ക്ലബ്ബിൽ ചേരാൻ 29 റൺസ് വേണ്ടിയിരുന്നപ്പോൾ, 15-ാം ഓവറിലെ മൂന്നാം പന്തിൽ ജയ്‌സ്വാൾ ഈ നേട്ടത്തിലെത്തി. ഈ നേട്ടത്തിലെത്താൻ യുവതാരത്തിന് 16 ഇന്നിംഗ്‌സുകൾ വേണ്ടിവന്നു. 14 ഇന്നിങ്‌സുകളിൽ ഇന്നും 1000 റൺസ് പൂർത്തിയാക്കിയ വിനോദ് കാബ്ലിയുടെ പേരിലാണ് റെക്കോർഡ്.സുനിൽ ഗവാസ്‌കർ (21 ഇന്നിംഗ്‌സ്), ചേതേശ്വര് പൂജാര (18), മായങ്ക് അഗർവാൾ (19) എന്നിവരാണ് പിന്നാലെ വരുന്നത്.പരമ്പരയിലെ തൻ്റെ മൂന്നാം അർദ്ധ സെഞ്ച്വറി നേടിയ ശേഷം ജയ്‌സ്വാളിനെ ഷോയിബ് ബഷീർ പുറത്താക്കി.

ഏറ്റവും വേഗത്തിൽ 1000 ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരം (ഇന്നിംഗ്സ് പ്രകാരം)

14 – വിനോദ് കാംബ്ലി
16 – യശസ്വി ജയ്സ്വാൾ
18 – ചേതേശ്വര് പൂജാര
19 – മായങ്ക് അഗർവാൾ
21 – സുനിൽ ഗവാസ്‌കർ

സുനിൽ ഗവാസ്‌കറിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയിൽ 700-ലധികം റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ജയ്‌സ്വാൾ മാറിയിരിക്കുകയാണ്.1971ലും 1978ലും ഗാസ്‌വക്കർ പരമ്പരയിൽ 700 റൺസ് മാർക് മറികടന്നിട്ടുണ്ട്. ഗവാസ്കറിന്റെ റെക്കോർഡ് മറികടക്കാൻ ജയ്‌സ്വാളിന് റെക്കോഡ് മറികടക്കാൻ രണ്ടാം ഇന്നിംഗ്‌സിൽ 63 റൺസ് കൂടി വേണം.പരമ്പയിലെ മികച്ച പ്രകടനത്തിന് പിന്നാലെ കഴിഞ്ഞദിവസം പുറത്തുവന്ന ഐസിസി ടെസ്റ്റ് റാങ്കിങിലും ജയ്സ്വാള്‍ നേട്ടം കൊയ്തിരുന്നു. ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ താരം ഇടംപിടിച്ചു. പരമ്പരയില്‍ തുടര്‍ച്ചയായ ഇരട്ട സെഞ്ച്വറികള്‍ നേടിയാണ് യശസ്വി രണ്ട് സ്ഥാനങ്ങള്‍ കയറിയത്.

Rate this post