വീണ്ടും നിരാശപ്പെടുത്തി രോഹിത് ശർമ്മ , വെടിക്കെട്ട് ബാറ്റിങ്ങുമായി യശസ്വി ജയ്‌സ്വാൾ | India | New Zealand

359 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർ ജയ്‌സ്വാൾ നൽകിയത്. ടിം സൗത്തിയുടേ ആദ്യ ഓവറിൽ തന്നെ സിക്‌സും ബൗണ്ടറിയും ജയ്‌സ്വാൾ നേടി. മറുവശത്ത് നായകൻ രോഹിത് ശർമയും ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും സ്കോർ ബോര്ഡില് 34 റൺസ് ആയപ്പോൾ പുറത്തായി. 8 റൺസ് നേടിയ ഇന്ത്യൻ നായകനെ മിച്ചൽ സാൻ്റ്നർ പുറത്താക്കി. ഒരു വശത്ത് നിന്നും ആക്രമണം തുടർന്ന ജയ്‌സ്വാൾ ഇന്ത്യൻ സ്കോർ 50 കടത്തി.ലഞ്ചിന്‌ പിരിയുമ്പോൾ ഇന്ത്യൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലാണ്. 36 പന്തിൽ നിന്നും 46 റൺസുമായി ജൈസ്വാളും 20 പന്തിൽ നിന്നും 22 റൺസുമായി ഗില്ലുമാണ് ക്രീസിലുള്ളത്.

5 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ന്യൂസീലൻഡ് 255 റൺസിന്‌ പുറത്തായി.മൂന്നാം കളി ആരംഭിച്ച ന്യൂസീലൻഡ് രാവിലെ വേഗത്തിൽ റൺസ് സ്കോർ ചെയ്തു. എന്നാൽ സ്കോർ 231 ലെത്തിയപ്പോയിൽ അവർക്ക് ആറാം വിക്കറ്റ് നഷ്ടമായി. 41 റൺസ് നേടിയ വിക്കറ്റ് കീപ്പർ ടോം ബ്ലന്‍ഡലിനെ ജഡേജ പുറത്താക്കി. പിന്നാലെ 4 റൺസ് നേടിയ മിച്ചല്‍ സാന്റ്‌നരെയും ജഡേജ പുറത്താക്കി . അടുത്ത ഓവറിൽ ടിം സൗത്തീയേ അശ്വിൻ പൂജ്യത്തിനു പുറത്താക്കി. അജാസ് പട്ടേലിനെ പുറത്താക്കി ജഡേജ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി.

103 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 36 ലെത്തിയപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.17 റൺസ് നേടിയ കോൺവയെ വാഷിംഗ്‌ടൺ സുന്ദർ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ടാം വിക്കറ്റിൽ നായകൻ ടോം ലാതത്തെ കൂട്ടുപിടിച്ച്‌ വിൽ യങ്‌ വേഗത്തിൽ സ്കോർ ബോർഡ് ചലിപ്പിച്ചു. 78 റൺസിൽ ന്യൂസിലാൻഡിനു രണ്ടാം വിക്കറ്റും നഷ്ടമായി. 23 റൺസ് നേടിയ യങ്ങിനെ അശ്വിൻ പുറത്താക്കി.

9 റൺസ് നേടിയ രചിൻ രവീന്ദ്രയെ വാഷിംഗ്‌ടൺ സൂന്ദറും പുറത്താക്കി. ന്യൂസീലൻഡ് ലീഡ് 200 കടക്കുകയും ചെയ്തു. സ്കോർ 123 ൽ നിലക്ക് കിവീസിന് ഡാരിൽ മിച്ചലിനെ നഷ്ടമായി. 18 റൺസ് നേടിയ താരത്തെ വാഷിംഗ്‌ടൺ സുന്ദർ പുറത്തക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ടോം ലാതം -ബ്ലണ്ടൽ സഖ്യം കിവീസിന്റെ ലീഡ് വർധിപ്പിച്ചു. സ്കോർ 183 ൽ നിൽക്കെ ടോം ലാതത്തെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. 133 പന്തിൽ 86 റൺസാണ് കിവീസ് നായകൻ നേടിയത്. വാഷിംഗ്‌ടൺ സുന്ദറിന്റെ മത്സരത്തിലെ 11 ആം വിക്കറ്റായിരുന്നു ഇത്.

2/5 - (1 vote)