അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാള്‍ |Yashasvi Jaiswal

വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ആവേശ മാച്ച് പ്രതീക്ഷിച്ചവർക്ക് കനത്ത തിരിച്ചടി നൽകി മത്‌സരം പൂർണ്ണമായി ഇന്ത്യൻ ടീം ആധിപത്യം നേടുന്നതാണ് കാണാൻ കഴിഞ്ഞത്ഒന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീം ഒന്നാം ദിനത്തിൽ വെറും 150 റൺസിൽ ഒന്നാം ഇന്നിങ്സിൽ ആൾ ഔട്ട്‌ ആയപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ലഭിച്ചത് സ്വപ്ന തുല്യ തുടക്കം.

ആദ്യമായി ടെസ്റ്റ്‌ ക്രിക്കറ്റിൽ ഓപ്പണിങ് ജോഡിയായി എത്തിയ ജൈസ്സ്വാൾ : രോഹിത് ശർമ്മ സഖ്യം വിൻഡിസ് ടീമിനെ പൂർണ്ണമായി സമ്മർദ്ദത്തിലാക്കി. മനോഹരമായ ശൈലിയിൽ ഇരുവരും ബാറ്റ് വീശിയതോടെ വിൻഡിസ് ടീമിന് യാതൊരു ഉത്തരവും ഇല്ലാതെ പോയി എന്നതാണ് സത്യം.നീണ്ട 17 വർഷങ്ങൾ ശേഷം വിൻഡിസ് മണ്ണിൽ ഇന്ത്യൻ ഓപ്പണിങ് ജോഡി ആദ്യമായി 100 പ്ലസ് റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോൾ എല്ലാവരിലും നിന്നും കയ്യടികൾ നേടിയത് മറ്റാരും അല്ല യുവ താരമായ ജൈസ്വാൾ തന്നെ തന്റെ അരങ്ങേറ്റ അന്താരാഷ്ട്ര മത്സരം കളിച്ച യുവ താരം ജൈസ്വാൾ ടെസ്റ്റ്‌ സെഞ്ച്വറി പൂർത്തിയാക്കി.

തന്റെ ആദ്യത്തെ ടെസ്റ്റ്‌ റൺസ് നേടാൻ 16 ബോളുകൾ കാത്തിരുന്ന യശസ്സി ജൈസ്വാൾ തന്റെ കന്നി അന്താരാഷ്ട്ര മത്സരത്തിൽ തന്നെ തന്റെ ക്ലാസ്സ്‌ എന്തെന്ന് തെളിയിച്ചു.മനോഹരമായ ഷോട്ടുകൾ ഗ്രൗണ്ടിന്റെ എല്ലാ സൈഡിലേക്കും പായിച്ച താരം കന്നി സെഞ്ച്വറി മനോഹരമായി പൂർത്തിയാക്കി കയ്യടികളും ഇതിഹാസങൾ അണിനിരക്കുന്ന റെക്കോർഡ് പട്ടികയിലേക്കും പ്രവേശനം നേടി.രണ്ടാം ദിനത്തിൽ കളി അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ ഇന്ത്യൻ ടീം 312 റൺസ് എന്നുള്ള നിലയിലാണ്. യുവ താരത്തിന് പുറമെ നായകൻ രോഹിത് ശർമ്മയും വിദേശ മണ്ണിൽ മറ്റൊരു സെഞ്ച്വറി നേടി.221 ബോളിൽ 10 ഫോറും 2 സിക്സ് അടക്കം 103 റൺസുമായി രോഹിത് ശർമ്മ പുറത്തായപ്പോ മൂന്നാം നമ്പറിൽ എത്തിയ ഗിൽ 6 റൺസ് മാത്രം നേടി വിക്കെറ്റ് നഷ്ടമാക്കി.

കന്നി ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടിയ യുവ താരം ജൈസ്വാൾ 350 ബോളിൽ 143 റൺസുമായി ക്രീസിൽ ഉണ്ട്.ജൈസ്വാളിന് കൂട്ടായി 36 റൺസ്സുമമായി കോഹ്ലിയാണ് ക്രീസിൽ. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 17ാമത്തെ ഇന്ത്യന്‍ താരമാണ് ജയ്‌സ്വാള്‍. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയാണ് ജയ്‌സ്വാള്‍. വിദേശത്ത് അരങ്ങേറ്റ മത്സരത്തില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ജയ്‌സ്വാളിനെ തേടിയെത്തി. രോഹിത്- യശസ്വി സഖ്യം 229 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് മടങ്ങിയത്. ടെസ്റ്റില്‍ സമീപ കാലത്തെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്ന സ്‌കോര്‍ കൂടിയാണിത്.

Rate this post