ഇന്ത്യക്കായി കളിക്കുകയാണ് ലക്ഷ്യമെന്ന് യുവ പേസ് സെൻസേഷൻ മായങ്ക് യാദവ് | IPL 2024 | Mayank Yadav

രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ സ്വന്തമാക്കിയ മായങ്ക് യാദവിന് തൻ്റെ ഐപിഎൽ കരിയറിന് മികച്ച തുടക്കമാണ് നൽകാൻ കഴിഞ്ഞത്.ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുക എന്ന സ്വപ്നമാണ് ഈ യുവ പേസ് സെൻസേഷനിൽ ഇപ്പോൾ ഉള്ളത്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 4 ഓവറിൽ 14 റൺസ് വിട്ടുകൊടുത്ത് പ്രധാനപ്പെട്ട മൂന്നു വിക്കറ്റുകൾ നേടിയ താരത്തിന്റെ മികവിലാണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് 28 റൺസിന്റെ തകർപ്പൻ ജയ്മാ സ്വന്തമാക്കിയത്.ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തും അദ്ദേഹം മത്സരത്തിൽ എറിഞ്ഞു.പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നതിനുമപ്പുറം തൻ്റെ ബൗളിംഗ് മികവ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു എന്നതിൽ തനിക്ക് സന്തോഷം ഉണ്ടെന്ന് മായങ്ക് പ്രകടിപ്പിച്ചു.

“രണ്ട് POTM അവാർഡുകൾ നേടിയതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു, പക്ഷേ ഞങ്ങൾ രണ്ട് മത്സരങ്ങളും വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. കഴിയുന്നത്ര ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം.അതിനാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും എൻ്റെ പ്രധാന ലക്ഷ്യത്തിലേക്കാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതാണെന്നും എനിക്ക് തോന്നുന്നു” യാദവ് പറഞ്ഞു.

“ഈ വേഗതയിൽ പന്തെറിയാൻ, ഒരുപാട് കാര്യങ്ങൾ പ്രധാനമാണ്. ഭക്ഷണക്രമം, ഉറക്കം, പരിശീലനം.വേഗത്തിൽ പന്തെറിയുകയാണെങ്കിൽ, നിങ്ങൾ പല കാര്യങ്ങളിലും മികച്ചതായിരിക്കണം. അതിനാൽ ഇപ്പോൾ ഞാൻ എൻ്റെ ഭക്ഷണക്രമത്തിലും വീണ്ടെടുക്കലിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

Rate this post