‘ആ ട്രോഫി തിരികെ നാട്ടിലേക്ക് കൊണ്ടുവരൂ’: ഇന്ത്യൻ ടീമിന് ലോകകപ്പ് നേടാൻ ആകുമെന്ന് യുവരാജ് സിംഗ്|World Cup 2023
ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ന് ഇന്നലെ തുടക്കമായി.ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. ഒക്ടോബര് 8 ഞായറാഴ്ച ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തോടെ ഇന്ത്യ വേൾഡ് കപ്പ് ആരംഭിക്കും.
മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് വേൾഡ് കപ്പിൽ ഇന്ത്യക്ക് ആശംസകൾ നേർന്നിരിക്കുകയാണ്.തന്റെ ‘എക്സ്’ ഹാൻഡിൽ ഹൃദയസ്പർശിയായ സന്ദേശത്തിൽ യുവരാജ് സിംഗ് 2011 ലോകകപ്പിലെ അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച് അനുസ്മരിച്ചു. സ്വന്തം മണ്ണിൽ ഇന്ത്യയുടെ ആധിപത്യത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ച സമയമായിരുന്നു അത്.അഭിമാനകരമായ ട്രോഫി ഉറപ്പാക്കുന്നതിൽ യുവരാജ് നിർണായക പങ്ക് വഹിച്ചു. ആ വിജയം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിൽ എന്നും ഉണ്ടാവുന്നതാണ്.ലോകകപ്പ് കേവലം കിരീടം നേടാനുള്ളതല്ലെന്ന് യുവരാജ് സിംഗ് പറഞ്ഞു.
അത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ്. താനും തന്റെ തലമുറയും അവർക്ക് മുമ്പ് വന്ന ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുപോലെ, അടുത്ത തലമുറയിലെ ക്രിക്കറ്റ് കളിക്കാരെ പ്രചോദിപ്പിക്കുകയാണ് ഇത്. കഠിനാധ്വാനം, അർപ്പണബോധം, അചഞ്ചലമായ ടീം വർക്ക് എന്നിവ കൊണ്ടണ് ഇത് നേടാൻ സാധിക്കുന്നത്.ലോകകപ്പ് ട്രോഫി നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ യുവരാജ് ആവശ്യപ്പെട്ടപ്പോൾ ടീം ഇന്ത്യക്ക് യുവരാജ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.നിലവിൽ ഏകദിനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഒരു രാജ്യത്തിന്റെ മുഴുവൻ പിന്തുണയുണ്ട്.
As I reflect on the incredible journey we had during the 2011 World Cup, I can't help but feel a rush of nostalgia.
— Yuvraj Singh (@YUVSTRONG12) October 5, 2023
The joy of representing our nation on home soil and bringing the World Cup home was a moment I'll cherish forever.
Now, it's déjà vu as the World Cup returns to… pic.twitter.com/w71TJCVRCK
“ഓരോ റണ്ണിനും ഓരോ വിക്കറ്റിനും ഓരോ വിജയത്തിനും ആഹ്ലാദിച്ചുകൊണ്ട് രാജ്യം മുഴുവൻ നിങ്ങളുടെ പിന്നിൽ ഉറച്ചുനിൽക്കുന്നു.ആ ട്രോഫി ഉയർത്തുന്നത് എന്താണെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, നിങ്ങൾ ഓരോരുത്തരും ആ ആനന്ദം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” യുവരാജ് പറഞ്ഞു.