‘ഇന്ത്യ ലോകകപ്പ് നേടുമെന്ന് ഉറപ്പില്ല’: രോഹിത് ശർമയുടെ ടീമിന്റെ പ്രധാന പ്രശ്നം ഉയർത്തിക്കാട്ടി യുവരാജ് സിംഗ്
ഏകദിന ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതയെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് രണ്ട് തവണ ലോകകപ്പ് ജേതാവും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലൊരാളുമായ യുവരാജ് സിംഗ്.ഇന്ത്യയുടെ മധ്യനിരയെക്കുറിച്ച് ആശങ്ക ഉയർത്തിയ യുവരാജ്, ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടാനാകുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പറഞ്ഞു.
“സത്യസന്ധമായി പറയുകയാണെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുമെന്ന് എനിക്ക് ഉറപ്പില്ല.ഇന്ത്യ വിജയിക്കുമെന്ന് ഒരു ദേശസ്നേഹിയെപ്പോലെ എനിക്ക് പറയാൻ കഴിയും. പരിക്കുകൾ കാരണം മധ്യനിരയിൽ ഇന്ത്യൻ ടീമിൽ ഒരുപാട് ആശങ്കകൾ ഞാൻ കാണുന്നു. ഇന്ത്യ ഒരു ലോകകപ്പ് നേടാത്തത് നിരാശാജനകമാണ്, പക്ഷേ അത് അങ്ങനെയാണ്,” യുവരാജ് സിംഗ് യുട്യൂബ് ചാനലായ ‘ക്രിക്കറ്റ് ബസു’ ലെ ഫ്രീ വീലിംഗ് ചാറ്റിൽ പറഞ്ഞു.
Yuvraj Singh said, "Rohit sharma is very good captain. He has been successful as Captain and very sensible man in pressure situations.
— Vishal. (@SPORTYVISHAL) July 11, 2023
But a good captain should get a good team, all successful captains in the past have had good teams". pic.twitter.com/AymbeHk2tT
ഇന്ത്യയുടെ മധ്യനിര ആടിയുലയുന്നതായും സമ്മർദം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ബാറ്റർ ടീമിന് ആവശ്യമാണെന്നും യുവരാജ് വിശദീകരിച്ചു.”ടോപ്പ് ഓർഡർ മികച്ചതാണ്, പക്ഷേ മധ്യനിര ക്രമീകരിക്കേണ്ടതുണ്ട്. സ്ലോട്ടുകൾ 4 ഉം 5 ഉം വളരെ പ്രധാനമാണ്. ഋഷഭ് പന്ത് ഐപിഎൽ ഫ്രാഞ്ചൈസിക്ക് വേണ്ടി നാലാമനായി ബാറ്റ് ചെയ്യുകയാണെങ്കിൽ, ദേശീയ ടീമിൽ അദ്ദേഹം നാലാം നമ്പറിൽ വരണം. നാലാം നമ്പർ ബാറ്റ്‌സ്‌മാൻ ഒരു മികച്ച റൺസ് നേടുന്നയാൾ അല്ലെങ്കിലും സമ്മർദ്ദം ഉൾക്കൊള്ളാൻ കഴിയുന്ന ഒരാളായിരിക്കണം” യുവരാജ് പറഞ്ഞു.ഇന്ത്യ അവരുടെ കോമ്പിനേഷൻ ശരിയാക്കേണ്ടതുണ്ടെന്ന വസ്തുതയും യുവരാജ് സിംഗ് പറഞ്ഞു.
Yuvraj Singh said – "Rohit Sharma is a very good leader. He captaining Mumbai Indians for so long and so successful. He is very sensible guy in under pressure situations. But a good captain should get a good team. You see all those successful captains have had a good teams". pic.twitter.com/UVzluNIbON
— CricketMAN2 (@ImTanujSingh) July 11, 2023
“ഞങ്ങൾക്ക് വിവേകമുള്ള ഒരു ക്യാപ്റ്റൻ ഉണ്ട്, രോഹിത് ശർമ്മ. അവരുടെ കോമ്പിനേഷൻ ശരിയായിരിക്കണം. തയ്യാറാകാൻ ഞങ്ങൾക്ക് രണ്ട് ഗെയിമുകൾ ആവശ്യമാണ്. 15 പേരിൽ നിന്ന് ഒരു ടീമിനെ തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് കുറഞ്ഞത് 20 കളിക്കാരുടെ ഒരു പൂൾ ഉണ്ടായിരിക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു. അനുയോജ്യമായ നമ്പർ 4 തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കെഎൽ രാഹുലിനെ പിന്തുണച്ചെങ്കിലും റിങ്കു സിങ്ങിന്റെ പേരും നിർദ്ദേശിച്ചു.