4 4 4 6 …. തകർത്തടിച്ച് മാസ്മരിക ബാറ്റിങ്ങുമായി സഞ്ജു സാംസൺ

ഇന്ത്യ : അയർലാൻഡ് രണ്ടാം ടി :20 മാച്ചിൽ ബാറ്റ് കൊണ്ട് ഞെട്ടിച്ചു മലയാളി താരമായ സഞ്ജു വി സാംസൺ. ബാറ്റ് കൊണ്ട് കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം തന്നെ നിരാശ മാത്രം സമ്മാനിച്ച സഞ്ജു പക്ഷെ ഇന്ന് തന്റെ വിശ്വരൂപം ബാറ്റ് കൊണ്ട് പുറത്തെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ജൈസ്വാൾ, തിലക് വർമ്മ എന്നിവർ വിക്കറ്റുകൾ തുടരേ നഷ്ടമായി എങ്കിലും നാലാം നമ്പറിൽ എത്തിയ സഞ്ജു തിളങ്ങി. അൽപ്പം കരുതലിൽ തുടങ്ങിയ സഞ്ജു സാംസൺ പിന്നെ മനോഹരമായ സിക്സും ഫോറും അടിച്ചു.ഇന്ത്യൻ ഇന്നിങ്സിലെ പതിനോന്നാം ഓവറിൽ തന്റെ ക്ലാസ്സ്‌ എന്തെന്ന് സഞ്ജു തെളിയിച്ചു. യുവ പേസർ ജോഷുവാ ലിറ്റിൽ എതിരെ മാസ്മരിക സിക്സ് സഞ്ജു പായിച്ചു.

ജോഷ് ലിറ്റിലിനെതിരെ പതിനൊന്നാം ഓവറിൽ തുടർച്ചയായി 3 ബൗണ്ടറുകൾ നേടി സഞ്ജു തന്റെ സ്ട്രൈക്ക് റേറ്റ് വർദ്ധിപ്പിച്ചു. ആ ഓവറിൽ തന്നെ ഒരു പടുകൂറ്റൻ സിക്സർ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. ഇതോടെ പഴയ സഞ്ജുവിന്റെ തിരിച്ചുവരമാണ് മത്സരത്തിൽ കണ്ടത്. എന്നാൽ വലിയൊരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടെ ക്ലീൻ ബൗൾഡ് ആയി സഞ്ജു സാംസണ് കൂടാരം കേറേണ്ടിവന്നു. മത്സരത്തിൽ 26 പന്തുകൾ നേരിട്ട സഞ്ജു 5 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 40 റൺസ് ആയിരുന്നു നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 185 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി ഋതുരാജ്, സഞ്ജു സാംസൺ, റിങ്കു സിംഗ് എന്നിവരാണ് മത്സരത്തിൽ അടിച്ചു തകർത്തത്. യുവതാരങ്ങളെ അണിനിരത്തി മൈതാനത്തിറങ്ങിയ ഇന്ത്യയ്ക്ക് വളരെ വലിയ ആവേശം നൽകുന്ന ബാറ്റിംഗ് പ്രകടനം തന്നെയാണ് ഉണ്ടായിരിക്കുന്നത്.

Rate this post