‘മെസ്സിക്ക് തുല്യം മെസ്സി മാത്രം’ : ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരമായി ലയണൽ മെസി |Lionel Messi

നാഷ്‌വില്ലെയെ പെനാൽറ്റി ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ലീഗ കപ്പുയർത്തിയിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി കിരീടം നേടുന്നത്. സൂപ്പർ താരം ലയണൽ മെസിയുടെ മിന്നുന്ന പ്രകടനമാണ് ഇന്റർ മയാമിക്ക് കിരീടം നേടികൊടുക്കുന്നതിൽ നിര്ണായകയമായത്.

ഫൈനലടക്കമുള്ള ഏഴു മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടിയ മെസ്സി ടോപ് സ്കോറർക്കുള്ളതും മികച്ച കളിക്കാരനുമുള്ള പുരസ്കാരവും സ്വന്തമാക്കി. ഫൈനലിൽ ആദ്യ പകുതിയിൽ തകർപ്പൻ ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ അർജന്റീന ക്യാപ്റ്റൻ മയാമിക്ക് ലീഡ് നേടിക്കൊടുത്തു.ഇടവേളയ്ക്ക് ശേഷം ഫാഫ പിക്കോൾട്ട് നാഷ്‌വില്ലക്ക് സമനില നേടിക്കൊടുത്തു.90 മിനിറ്റിനു ശേഷം സ്‌കോർ സമനിലയായതോടെ കളി പെനാൽറ്റിയിലേക്ക് നീങ്ങി.22 സ്പോട്ട് കിക്കുകൾക്ക് ശേഷം ഇന്റർ മയാമി 9 -10 എന്ന സ്‌കോറിൽ വിജയ കണ്ടു. ലീഗ് കപ്പ് നേടിയതോടെ മെസ്സി തന്റെ കരിയറിലെ 44-ാം ട്രോഫിയും ഇന്റർ മയാമിക്കൊപ്പമുള്ള ആദ്യ കിരീടവും സ്വാന്തമാക്കിയിരിക്കുകയാണ്.

ഇതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ കളിക്കാരനായി 36 കാരൻ മാറിയിരിക്കുകയാണ്.2004-05ൽ ബാഴ്‌സലോണ ലാ ലിഗ ഉയർത്തിയപ്പോൾ 17 വയസ്സുള്ളപ്പോൾ അർജന്റീനക്കാരൻ തന്റെ ആദ്യ ട്രോഫി നേടിയത്.ഫൈനലിന് മുൻപ് ഡാനി ആൽവസിനൊപ്പം സംയുക്ത റെക്കോർഡ് ഉടമയായിരുന്നു അർജന്റീനിയൻ.അർജന്റീനയ്‌ക്കൊപ്പം അഞ്ച് ട്രോഫികളും ബാഴ്‌സലോണയ്‌ക്കൊപ്പം 35 ട്രോഫികളും പിഎസ്‌ജിയ്‌ക്കൊപ്പം മൂന്ന് ട്രോഫികളും ഇന്റർ മിയാമിയ്‌ക്കൊപ്പം ഒരു കിരീടവും മെസ്സി നേടി.

അർജന്റീന
1 ലോകകപ്പ്
1 കോപ്പ അമേരിക്ക
1 ഫൈനൽസിമ
1 U20 ലോകകപ്പ്
1 ഒളിമ്പിക് സ്വർണം

ബാഴ്‌സലോണ:
10 ലാ ലിഗ
7 കോപ്പ ഡെൽ റേ
8 സൂപ്പർകോപ്പ
4 യുവേഫ ചാമ്പ്യൻസ് ലീഗ്
3 ക്ലബ് ലോകകപ്പുകൾ
3 യുവേഫ സൂപ്പർ കപ്പുകൾ

PSG:
2 ലിഗ് 1
1 ട്രോഫി ഡെസ് ചാമ്പ്യൻസ്

ഇന്റർ മിയാമി:
1 ലീഗ് കപ്പ്

Rate this post