ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ യശസ്വി ജയ്‌സ്വാളിന് തകർക്കാനാവുന്ന 5 റെക്കോർഡുകൾ | Yashasvi Jaiswal

വെസ്റ്റ് ഇൻഡീസിലെ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ മിന്നുന്ന ഫോമിലാണ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ കളിച്ചു കൊണ്ടിരിക്കുന്നത്.22-കാരന് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ റൺസ് വാരിക്കൂട്ടുകയാണ്. പരമ്പരയിൽ 655 റൺസ് നേടിയ അദ്ദേഹം ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ ഇടംകയ്യൻ താരമായി.ജയ്‌സ്വാൾ ഇതിനകം 23 സിക്‌സറുകൾ പറത്തി, ഇത് ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതിൻ്റെ ലോക റെക്കോർഡാണ്.

1 റൺസ് : ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിൽ ജയ്‌സ്വാളിന് 655 റൺസ് ഉണ്ട്.ഇംഗ്ലീഷ് ടീമിനെതിരായ ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യക്കാരൻ നേടിയ ഏറ്റവും കൂടുതൽ റൺസ് എന്ന നിലയിൽ വിരാട് കോഹ്‌ലിയ്‌ക്കൊപ്പം നിലവിൽ അദ്ദേഹം ഒപ്പമാണ്. ഒരു റൺ കൂടി നേടിയാൽ ആ നേട്ടം സ്വന്തമാക്കും.ജയ്‌സ്വാൾ 98 റൺസ് നേടിയാൽ, 1990 പരമ്പരയിൽ ഇന്ത്യയ്‌ക്കെതിരെ 752 റൺസ് നേടിയ ഗ്രഹാം ഗൂച്ചിനെ മറികടന്ന് IND vs ENG ടെസ്റ്റ് പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി അദ്ദേഹം മാറും.

29 റൺസ് : തൻ്റെ കരിയറിലെ 8 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 971 റൺസ് നേടിയ ജയ്‌സ്വാളിന് അഞ്ചാം ടെസ്റ്റിൽ 1000 കടക്കാനുള്ള വക്കിലാണ്.കളിച്ച മത്സരങ്ങളുടെ കാര്യത്തിൽ ഏറ്റവും വേഗതയേറിയ ഇന്ത്യക്കാരനും ഈ നേട്ടത്തിലെത്താൻ എടുത്ത ഇന്നിംഗ്‌സിൻ്റെ കാര്യത്തിൽ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇന്ത്യക്കാരനുമാകും.12 മത്സരങ്ങളിൽ നിന്ന് 14 ഇന്നിംഗ്‌സുകളിൽ നിന്ന് 1000 റൺസ് തികച്ച വിനോദ് കാംബ്ലിയുടെ പേരിലാണ് രണ്ടു റെക്കോർഡുകളും.ജയ്‌സ്വാൾ ഇതിനകം 15 ഇന്നിംഗ്‌സ് കളിച്ചിട്ടുണ്ടെങ്കിലും 8 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.

120 റൺസ് : ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തിൻ്റെ ഫോം കണക്കിലെടുക്കുമ്പോൾ സുനിൽ ഗവാസ്‌കറിൻ്റെ എക്കാലത്തെയും ഇന്ത്യൻ റെക്കോർഡും ജയ്‌സ്വാളിന് തകർക്കാനാകും. 19970/71ൽ വെസ്റ്റ് ഇൻഡീസിനെതിരെ 774 റൺസ് നേടിയ സുനിൽ ഗവാസ്‌കറിൻ്റെ കൈവശമുള്ള ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററാകാൻ 120 റൺസ് അകലെയാണ് അദ്ദേഹം. നിലവിൽ 655 റൺസാണ് ജയ്‌സ്വാളിൻ്റെ സമ്പാദ്യം.

11 സിക്‌സറുകൾ : ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യക്കാരൻ എന്ന വീരേന്ദർ സെവാഗിൻ്റെ റെക്കോർഡ് ജയ്‌സ്വാൾ ഇതിനകം തകർത്തു. 2024ൽ 23 സിക്‌സറുകൾ അടിച്ചുകൂട്ടിയ അദ്ദേഹം ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതിൻ്റെ എക്കാലത്തെയും റെക്കോർഡിനു 11 സിക്‌സുകൽ പിന്നിലാണ്.2014ൽ 33 സിക്സുകൾ നേടിയ ബ്രണ്ടൻ മക്കല്ലത്തിൻ്റെ പേരിലാണ് ലോക റെക്കോർഡ്.

2 സെഞ്ച്വറികൾ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജയ്‌സ്വാൾ രണ്ട് സെഞ്ച്വറി നേടിയിട്ടുണ്ട്, അവ രണ്ടും ഇരട്ട സെഞ്ചുറികളാണ്. രണ്ട് സെഞ്ചുറികൾ കൂടി നേടാനായാൽ, ലോകത്തിലെ ഒരു പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടാനാവും. ഡോൺ ബ്രാഡ്മാനും ജോർജ്ജ് ഹെഡ്‌ലിക്കും ഇംഗ്ലീഷ് ടീമിനെതിരെ നാല് സെഞ്ച്വറികളുണ്ട്.

Rate this post