‘എന്തുകൊണ്ട് രജത് പാട്ടീദാർ അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ ഇടം നേടിയില്ല ?’ : വിശദീകരണവുമായി രോഹിത് ശർമ്മ | IND vs ENG

ഇംഗ്ലണ്ടിനെതിരെ ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ രണ്ടു മാറ്റം ഇന്ത്യൻ വരുത്തിയിരുന്നു.ആകാശ് ദീപിന് പകരം ജസ്പ്രീത് ബുംറ തിരിച്ചെത്തി, ദേവദത്ത് പടിക്കലും തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 314-ാമത്തെ കളിക്കാരനായി ദേവദത്ത് പടിക്കൽ മാറിയിരിക്കുകയാണ്.

പരമ്പരയിലെ അവസാന മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതായി ടോസ് സമയത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ വെളിപ്പെടുത്തിയതോടെ രജത് പതിദാറിന് പകരം പടിക്കൽ ടീമിലെത്തി.കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യയുടെ വെറ്ററൻ ഓഫ്‌ സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിനാണ് പടിക്കലിന് ടെസ്റ്റ് ക്യാപ്പ് കൈമാറിയത്. പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയ പടിദാറിന് മൂന്ന് മത്സരങ്ങളിലെ ആറ് മത്സരങ്ങളില്‍ നിന്നും 63 റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതിന് പിന്നാലെയാണ് പരിക്കും താരത്തിന് ടീമിലെ സ്ഥാനം നഷ്‌ടപ്പെടുത്തിയത്. ഇതുവരെയുള്ള പരമ്പരയിൽ പാട്ടിദാറിൻ്റെ പ്രകടനം മികച്ചതായിരുന്നില്ലെങ്കിലും ധർമ്മശാല ടെസ്റ്റിൻ്റെ തലേന്ന് നടന്ന പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ രോഹിത് ബാറ്ററെ പിന്തുണച്ചിരുന്നു.

“2024 മാർച്ച് 6-ന് ടീം ഇന്ത്യയുടെ പ്രാക്ടീസ് സെഷനിൽ ഇടത് കണങ്കാലിന് രജത് പാട്ടിദാറിന് പരിക്കേറ്റു. രാവിലെ തന്നെ അദ്ദേഹത്തിന് വല്ലാത്ത വേദന അനുഭവപ്പെട്ടു, അഞ്ചാം ടെസ്റ്റിനുള്ള സെലക്ഷന് ലഭ്യമായിരുന്നില്ല” എന്ന് ബിസിസിഐ പറഞ്ഞു.2024 ഫെബ്രുവരി 2 ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ വിശാഖപട്ടണത്ത് ഇന്ത്യയ്‌ക്കായി തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പതിദാർ 32 റൺസ് നേടി. അടുത്ത അഞ്ച് ഇന്നിംഗ്സുകളിൽ 9, 5, 0, 17, 0 റൺസിന് പുറത്തായി.

മോശം ഫോമിലാണെങ്കിലും അഞ്ചാം ടെസ്റ്റിൽ ടീം മാനേജ്മെൻ്റ് ഒരവസരം കൂടി നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പരിക്ക് മൂലം അദ്ദേഹത്തിന് അവസരം നഷ്ടമായി.ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. ഒല്ലി റോബിൻസണിൻ്റെ സ്ഥാനത്ത് മാർക്ക് വുഡ് തിരിച്ചെത്തി.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ (സി), ശുഭ്‌മാൻ ഗിൽ, ദേവദത്ത് പടിക്കൽ, രവീന്ദ്ര ജഡേജ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Rate this post