മേസൺ മൗണ്ടിന് പിന്നാലെ മൂന്നു സൂപ്പർ താരങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് |Manchester United
ഈ സമ്മറിലെ ആദ്യ സൈനിംഗുമായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മിഡ്ഫീൽഡർ മേസൺ മൗണ്ട് ചെൽസിയിൽ നിന്ന് യുണൈറ്റഡിൽ ചേർന്നു. മൊത്തം 60 മില്യൺ പൗണ്ട് നൽകിയാണ് 24കാരനായ താരത്തെ റെഡ് ഡെവിൾസ് സ്വന്തമാക്കിയത്. 5 വർഷത്തെ കരാറിലായിരിക്കും മേസൺ മൗണ്ട് യുണൈറ്റഡിലേക്ക് ചേക്കേറുക. 2028 വരെയാണ് കരാർ.
ബ്ലൂസിനായി ഇതുവരെ കളിച്ച 129 മത്സരങ്ങളിൽ നിന്ന് മൗണ്ട് 27 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസിക്കായി ആകെ കളിച്ച 35 മത്സരങ്ങളിൽ നിന്ന് 3 ഗോളും 6 അസിസ്റ്റുമാണ് മേസൺ മൗണ്ടിന്റെ സംഭാവന.മേസൺ മൗണ്ടിനെ പിന്നാലെ മൂന്നു താരങ്ങളെയും സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ആന്ദ്രേ ഒനാന : ഡേവിഡ് ഡി ഗിയയുടെ മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ ജൂൺ 30 ന് അവസാനിക്കും.സ്പാനിഷ് കീപ്പര്ക്ക് പകരമായി ഇന്റർ മിലാൻ ഗോൾ കീപ്പർ ആന്ദ്രേ ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും. രണ്ട് ദിവസത്തിനകം ഒനാനയുടെ ഡീൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ്. ആന്ദ്രേ ഒനാന എറിക് ടെൻ ഹാഗിന്റെ കീഴിൽ അയാക്സിൽ കളിച്ചിട്ടുണ്ട്.കഴിഞ്ഞ സമ്മറിലാണ് ഒനാന ഇറ്റാലിയൻ ക്ലബ്ബിൽ എത്തിയത്. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കാണ് താരം വഹിച്ചത്.
റാസ്മസ് ഹോയ്ലുണ്ട് : യൂറോപ്പിലുടനീളമുള്ള നിരവധി മുൻനിര ക്ലബ്ബുകളുടെ റഡാറിൽ കുറച്ചുകാലമായി ഡാനിഷ് സ്ട്രൈക്കർ റാസ്മസ് ഹോയ്ലുണ്ടിന്റെ പേരുണ്ടായിരുന്നു. യുവ താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.വൗട്ട് വെഗോർസ്റ്റും ആന്റണി മാർഷ്യലും ക്ലബ് വിടാൻ ഒരുങ്ങുന്നതിനാൽ ഒരു ഫോർവേഡിനെ സ്വന്തമാക്കാനുള്ള ഒരുക്കകത്തിലാണ് യുണൈറ്റഡ്.ഡാനിഷ് കളിക്കാരന്റെ കൈമാറ്റം സംബന്ധിച്ച് അറ്റലാന്റയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇതിനകം ചർച്ചകൾ നടന്നിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് പോയത് മുതൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന് പകരക്കാരനെ തിരയുകയായിരുന്നു. ഗോൾകീപ്പർ സാഹചര്യം പരിഹരിച്ചുകഴിഞ്ഞാൽ, ശ്രദ്ധ ഒരു സ്ട്രൈക്കറിലേക്ക് തിരിയും.2022 ഓഗസ്റ്റിൽ 17 മില്യൺ യൂറോക്കാണ് 20 കാരനായ ഹോയ്ലുണ്ട് ഓസ്ട്രിയൻ ക്ലബ് എസ് കെ സ്റ്റർം ഗ്രാസിൽ നിന്നും അറ്റലാന്റയിലേക്ക് എത്തുന്നത്.മോൺസയ്ക്കെതിരായ 2-0 വിജയത്തിൽ ക്ലബ്ബിനായി തന്റെ അരങ്ങേറ്റ ഗോൾ നേടി. ക്ലബ്ബിലെ തന്റെ ആദ്യ സീസണിൽ, ഹോജ്ലണ്ട് തന്റെ 34 മത്സരങ്ങളിൽ നിന്നായി 10 ഗോളുകളും നാല് അസിസ്റ്റുകളും നേടി.
📊 Axel Disasi in Ligue 1 last season:
— WhoScored.com (@WhoScored) June 22, 2023
💪 Tackle success rate – 68.2%
🧠 Interceptions – 56
🛡️ Total possession won – 236
👥 Aerial duel success rate – 70.3%
⚽ Goals – 3
🅰️ Assists – 3
🤤 Dribble success rate – 72.4%
🌡️ WS Rating – 6.83 pic.twitter.com/09FSQINKjc
ആക്സൽ ഡിസാസി : ഹാരി മാഗ്വയർ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കപ്പെടുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു അധിക സെന്റർ ബാക്ക് വേണ്ടി വരും.മൊണാക്കോ ഡിഫൻഡർ ആക്സൽ ഡിസാസിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.