ബ്രസീലിയൻ ഫോർവേഡ് റോബർട്ടോ ഫിർമിനോ സൗദി അറേബ്യയിലേക്കെത്തുമ്പോൾ|Roberto Firmino
സൗദി പ്രൊ ലീഗിലേക്ക് മാറുന്ന ഏറ്റവും പുതിയ സൂപ്പർ താരമാണ് ബ്രസീലിയൻ ഫോർവേഡ് റോബർട്ടോ ഫിർമിനോ.ലിവർപൂളിൽ നിന്ന് ഫ്രീ ഏജന്റായി മാറിയതിന് ശേഷം മൂന്ന് വർഷത്തെ കരാറിലാണ് റോബർട്ടോ ഫിർമിനോ സൗദി അറേബ്യൻ ക്ലബ് അൽ-അഹ്ലിയിൽ ചേർന്നത്.
കരിം ബെൻസെമ, എൻ ഗോലോ കാന്റെ, റൂബൻ നെവസ്, മാർസെലോ ബ്രോസോവിച്ച് എന്നിവർക്ക് ശേഷം സൗദി അറേബ്യയിലേക്ക് മാറുന്ന മറ്റൊരു ഉയർന്ന കളിക്കാരനായി ഫിർമിനോ മാറുന്നു.2015 ൽ ലിവർപൂളിൽ ചേർന്ന ഫിർമിനോ 362 മത്സരങ്ങൾ കളിക്കുകയും 111 ഗോളുകൾ നേടി. 2017-18ൽ 54 മത്സരങ്ങളിൽ നിന്നായി 27 ഗോളുകൾ നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസൺ.256 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച അദ്ദേഹം 82 തവണ സ്കോർ ചെയ്തു.
Roberto Firmino – Streets Will Never Forget || LEGEND ! pic.twitter.com/emIHLhVvpm
— LFC Insider (@LFCsider) July 5, 2023
ലിവർപൂളിനായി ഫിർമിനോ 71 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.പ്രീമിയർ ലീഗിൽ അദ്ദേഹത്തിന്റെ അസിസ്റ്റുകളുടെ എണ്ണം 50 ആയിരുന്നു.2017-18ൽ 27 ഗോളുകൾക്ക് പുറമെ 16 അസിസ്റ്റുകളും നേടി.2022-23 സീസണിൽ 25 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് ഫിർമിനോ കളിച്ചത്. 11 ഗോളുകളും നാല് അസിസ്റ്റുകളും നേടി.ബ്രസീലിന്റെ സീരി ബിയിൽ ഫിഗ്യുറെൻസിനൊപ്പം ഫിർമിനോ തന്റെ കരിയർ ആരംഭിച്ചു. 38 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടി.
Roberto Firmino has signed for Saudi side Al Ahli on a free transfer from Liverpool 🇸🇦🤩 pic.twitter.com/AQ2YxZJNjL
— LiveScore (@livescore) July 5, 2023
ഫിർമിനോ പിന്നീട് ജർമ്മനിയിലെ ഹോഫെൻഹൈമിലേക്ക് മാറി, 153 മത്സരങ്ങളിൽ നിന്ന് 49 തവണ സ്കോർ ചെയ്തു, കൂടാതെ 29 അസിസ്റ്റുകളും സ്വന്തം പേരിൽ്ക്കുറിച്ചു. ലിവർപൂളിനൊപ്പം, 2019-20 പ്രീമിയർ ലീഗ് കിരീടം ഫിർമിനോ സ്വന്തമാക്കി. 2021-22ൽ അദ്ദേഹം ലീഗ് കപ്പും എഫ്എ കപ്പും ഉയർത്തി.2022ൽ എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് നേടി. 2018-19ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടി. യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും നേടി.രണ്ട് തവണ ചാമ്പ്യൻസ് ലീഗ് റണ്ണറപ്പും യൂറോപ്പ ലീഗിൽ ഒരു തവണ റണ്ണറപ്പും കൂടിയാണ് ഫിർമിനോ.