‘മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കുന്നത് ഞാൻ വെറുക്കുന്നു’ : ബ്രൂണോ ഗ്വിമാരേസ് |Bruno Guimaraes
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ന്യൂ കാസിൽ യുണൈറ്റഡിന്റെ കുതിപ്പിന് കരുത്തേകിയ താരമാണ് ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാരേസ്. 2022 ൽ 33 മില്യൺ പൗണ്ടിന് ലിയോണിൽ നിന്നാണ് ബ്രൂണോ ഗ്വിമാരേസിനെ ന്യൂ കാസിൽ ടീമിലെത്തിക്കുന്നത്.
ഡീപ് ലയിങ് മിഡ്ഫീൽഡറായും , സെൻട്രൽ മിഡ്ഫീൽഡറായും ഒരു പോലെ തിളങ്ങുന്ന 25 കാരൻ ഫോർവേഡ് പാസിംഗിലും മികവ് പുലർത്താറുണ്ട്. കഴിഞ്ഞ സീസണിൽ ലീഗിൽ ന്യൂ കാസിലിനായി 32 മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടുകയും അഞ്ചു അസിസ്റ്റുകൾ കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു യു ട്യൂബ് ചാനലിൽ ഇംഗ്ലീഷ് ക്ലബ്ബിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ച താരം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.
Bruno Guimaraes on the quality of Man City 😳 pic.twitter.com/gq3N3jegi5
— ESPN FC (@ESPNFC) July 11, 2023
“ഇംഗ്ലണ്ടിലെ ഏതൊരു ടീമിനും മുകളിലാണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് എല്ലാവർക്കുമറിയാം.ഞങ്ങൾ അവിടെ പോകുമ്പോൾ ഏറ്റവും മോശം കളിയാണ് പുറത്തെടുക്കുന്നത് , ഞാൻ അവിടെ കളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അവിടെ കളിക്കുമ്പോൾ ഞങ്ങൾ എല്ലാവരും കുട്ടികളാണെന്നും അവർ പ്രൊഫഷണലുകളാണെന്നും തോന്നുന്നുവല്ലാത്ത ഒരു അവസ്ഥയാണിത്. മൈതാനത്ത് അവർ 15 പേരും ഞങ്ങൾ വെറും 7 പേരും തമ്മിൽ മത്സരിക്കുന്നതായി തോന്നും ”ബ്രൂണോ പറഞ്ഞു.ബ്രൂണോ ഗ്വിമാരേസിന്റെ വാക്കുകൾ ഇംഗ്ലീഷ് മൈതാനങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യത്തെ നന്നായി പ്രതിഫലിപ്പിക്കുന്നു. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ തയ്യാറെടുക്കുകയാണ് ന്യൂ കാസിൽ യുണൈറ്റഡ്.
🇧🇷 Bruno Guimarães on joining #NUFC and his life here:
— Magpie 24/7 (@Magpie24_7) July 12, 2023
"I think it was the best decision of my life, even though I was scared.
I’m already an idol, it’s so cool. Even my father is famous as hell there. In a season and a half we reached the Champions League and the tendency is… pic.twitter.com/SwWQsvy5h2
“എനിക്ക് ഭയമുണ്ടായിരുന്നെങ്കിലും ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്ന് ഞാൻ കരുതുന്നു,” ന്യൂ കാസിലിൽ ചേർന്നതിനെക്കുറിച്ച് ബ്രൂണോ ഗ്വിമാരേസ് ഗ്ലോബോ എസ്പോർട്ടിനോട് പറഞ്ഞു.“ലോകകപ്പ് ടീമിൽ എന്താ സ്ഥാനം ഉറപ്പിക്കാൻ ഞാൻ നടത്തിയ ഒരു ചൂതാട്ടമായിരുന്നു അത്. ഞാൻ ഇംഗ്ലണ്ടിൽ പോയി നന്നായി കളിച്ചാൽ എന്റെ അവസരങ്ങൾ വളരെയധികം വർദ്ധിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ വേൾഡ് കപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു ” ബ്രസീലിയൻ പറഞ്ഞു.