‘2018ൽ ഞാൻ യുവന്റസിൽ എത്തിയതിനു ശേഷമാണ് ഇറ്റാലിയൻ സീരി എയെ പുനര്ജീവിപ്പിച്ചത്’: ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
ഇറ്റാലിയൻ സിരി എയെക്കുറിച്ച് വലിയ അവകാശവാദമുന്നയിച്ചിരിക്കുകയാണ് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീരി എയുടെ പുനരുജ്ജീവനത്തിന് പിന്നിലെ ശക്തി താനാണെന്ന് അവകാശമുന്നയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ സെൽറ്റ വിഗോയ്ക്കെതിരെ അൽ നാസർ 5-0 ന് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് 38 കാരനായ താരം ഈ അവകാശവാദം ഉന്നയിച്ചത്.പ്രീ-സീസൺ ടൂർ ഔദ്യോഗികമായി ആരംഭിച്ചതിന് ശേഷമുള്ള അൽ-നാസറിനൊപ്പം റൊണാൾഡോയുടെ ആദ്യ മത്സരമായിരുന്നു ഇത്.2018 മുതൽ 2021 വരെയുള്ള മൂന്നു സീസണുകളിൽ ക്രിസ്റ്റ്യാനോ യുവന്റസിന്റെ ജേഴ്സിയണിഞ്ഞു.യൂറോപ്പിലെ മുൻനിര ഡിവിഷനുകളിൽ പിന്നിലായിരുന്ന ലീഗിന്റെ പദവി ഉയർത്തുന്നതിൽ സീരി എ ക്ലബ് യുവന്റസിലെ തന്റെ സാന്നിധ്യം നിർണായക പങ്ക് വഹിച്ചുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
2018ൽ യുവന്റസിലേക്ക് എത്തുമ്പോൾ ഇറ്റാലിയൻ സീരി എ മരിച്ച സ്ഥിതിയിൽ ആയിരുന്നുവെന്നും താൻ എത്തിയതിന് ശേഷം അത് പുനരുജ്ജീവിപ്പിച്ചുവെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.നാല് ചാമ്പ്യൻസ് ലീഗുകൾ, രണ്ട് ലാ ലിഗ കിരീടങ്ങൾ, രണ്ട് കോപാസ് ഡെൽ റേ, മൂന്ന് യുവേഫ സൂപ്പർ കപ്പുകൾ, മൂന്ന് ക്ലബ് ലോകകപ്പുകൾ എന്നിവ റയൽ മാഡ്രിഡിനൊപ്പം നേടിയതിനു ശേഷമാണ് ക്രിസ്റ്റ്യാനോ യുവന്റസിലെത്തിയത്.ഒരു ഇറ്റാലിയൻ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ട്രാൻസ്ഫറായിരുന്നു അത്. 2018 ൽ ക്രിസ്റ്റ്യാനോയുടെ വരവിനുശേഷം സീരി എയുടെ കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായി.
Cristiano Ronaldo: “My decision to join Saudi clubs was 100% crucial to bring in new top players. It’s a fact”. 🇸🇦
— Fabrizio Romano (@FabrizioRomano) July 17, 2023
“When I joined Juventus, Serie A was dead and then after I signed… it was revived. Wherever Cristiano goes he generates higher interest”. pic.twitter.com/LOMeUmx0FU
യുവന്റസ് 2018/19, 2020/21 വർഷങ്ങളിൽ യഥാക്രമം രണ്ട് സീരി എ സൂപ്പർ കപ്പുകൾ നേടി.യുവന്റസിൽ നിന്നുള്ള വിടവാങ്ങലിന് ശേഷം, 38-കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തന്റെ രണ്ടാം ഘട്ടത്തിൽ ഒരു വെല്ലുവിളി നിറഞ്ഞ ഘട്ടം അനുഭവിച്ചു.ഒടുവിൽ അൽ-നാസറുമായി ഒപ്പുവെച്ച് മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറി.