500-ാം അന്താരാഷ്ട്ര മത്സരത്തിൽ സെൻസേഷണൽ സെഞ്ചുറിയുമായി വിരാട് കോലി, സച്ചിനെ മറികടന്നു
കാത്തിരിപ്പിന് ഒടുവിൽ വിരാമമായിരിക്കുകയാണ്. കുറച്ച് സമയമെടുത്തെങ്കിലും ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി ഒടുവിൽ ഏകദേശം അഞ്ച് വർഷത്തിന് ശേഷം ഒരു വിദേശ ടെസ്റ്റ് സെഞ്ചുറി നേടിയിരിക്കുകയാണ്.വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ കോഹ്ലി തന്റെ 29-ാം സെഞ്ച്വറി നേടി.
2018 ഡിസംബറിൽ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോഴാണ് അദ്ദേഹം വിദേശ ടെസ്റ്റുകളിലെ അവസാന സെഞ്ച്വറി നേടിയത്.500-ാം രാജ്യാന്തര മത്സരത്തിലാണ് 34-കാരനായ ബാറ്ററുടെ സെഞ്ച്വറി പിറന്നത്.ആദ്യ ദിനത്തിൽ മുൻ ഓപ്പണർ വീരേന്ദർ സെവാഗിനെ (8586) മറികടന്ന് കോഹ്ലി ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമായും മാറിയിരുന്നു.തന്റെ മികച്ച കരിയറിൽ 29 ടെസ്റ്റ് സെഞ്ച്വറികളും നേടിയ സർ ഡൊണാൾഡ് ബ്രാഡ്മാന്റെ ഒപ്പമെത്താൻ വിരാടിന് സാധിച്ചു.
സച്ചിനും ദ്രാവിഡും സുനിൽ ഗവാസ്കറും മാത്രമാണ് സെഞ്ചുറികളുടെ കാര്യത്തിൽ കോലിക്ക് മുന്നിലുള്ള ഇന്ത്യക്കാർ.ഇത് വെസ്റ്റ് ഇൻഡീസിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയും മൊത്തത്തിൽ മൂന്നാമത്തെയും ആയിരുന്നു.കരീബിയൻ മണ്ണിൽ തന്റെ രണ്ടാമത്തെ സെഞ്ചുറി നേടിയ കോഹ്ലി വെസ്റ്റ് ഇൻഡീസിലെ ഏറ്റവും കൂടുതൽ സെഞ്ചുറികളുടെ പട്ടികയിൽ സച്ചിനെ മറികടന്നു.നിൽ ഗവാസ്കർ (7), രാഹുൽ ദ്രാവിഡ്, ദിലീപ് സർദേശായി, പോളി ഉമ്രിഗർ (3 ) എന്നിവർക്ക് പിന്നിൽ തുടരുന്നു.
VIRAT KOHLI CREATED HISTORY ON HIS 500th MATCH.
— Johns. (@CricCrazyJohns) July 21, 2023
THE GOAT!!!pic.twitter.com/T0lfSsSxHh
മത്സരത്തിന്റെ നിർണായകമായ സമയത്തായിരുന്നു വിരാട് കോഹ്ലി ക്രീസിലെത്തിയത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി വളരെ സൂക്ഷ്മതയോടെയാണ് വിരാട് കോഹ്ലി ഇന്നിങ്സിലെ ഓരോ പന്തുകളും നേരിട്ടത്. വിൻഡീസിന്റെ സ്പിന്നർമാരെയടക്കം അതിസൂഷ്മതയോടെ നേരിട്ട കോഹ്ലി കുറച്ചധികം ബോളുകളിൽ തേരോട്ടം നയിച്ചു.മത്സരത്തിന്റെ ആദ്യ ദിനം 87 റൺസായിരുന്നു വിരാട് കോഹ്ലി നേടിയത്. ശേഷം രണ്ടാം ദിവസവും മികച്ച തുടക്കം തന്നെ വിരാട് കോഹ്ലിക്ക് ലഭിച്ചു.മത്സരത്തിൽ 180 പന്തുകൾ നേരിട്ടായിരുന്നു വിരാട്ടിന്റെ ഈ വിരോജ്ജ്വല സെഞ്ച്വറി.
YESSSSSSS! 🥳
— Sportskeeda (@Sportskeeda) July 21, 2023
VIRAT KOHLI HAS DONE IT! 💥
The King scores his 76th century in his 500th international match 🔥
What a knock, take a bow! 👏#WIvIND #ViratKohli𓃵 #CricketTwitter pic.twitter.com/nBBlrW8lz8
ഇന്നിംഗ്സിൽ 10 ബൗണ്ടറികൾ ഉൾപ്പെട്ടു. ഇതു മാത്രമല്ല ഇന്ത്യയെ ഒരു മികച്ച നിലയിലെത്തിക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയുമൊത്ത് അഞ്ചാം വിക്കറ്റിൽ ഇന്ത്യയ്ക്കായി ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടാണ് വിരാട് കോഹ്ലി തന്റെ ഇന്നിങ്സിലൂടെ സൃഷ്ടിച്ചത്.മറ്റൊരു തരത്തിൽ വിരാട് കോഹ്ലിയുടെ വലിയ തിരിച്ചുവരവ് തന്നെയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ഏകദിന ലോകകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ കോഹ്ലിയുടെ ഈ മികച്ച ഫോം ഇന്ത്യക്ക് പ്രതീക്ഷകൾ നൽകുന്നുണ്ട്.121 റൺസ് നേടിയ കോഹ്ലി നിർഭാഗ്യകരമായ റൺ ഔട്ട് കൂടി പുറത്തായി.