വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ, രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

മലയാളി ക്രിക്കറ്റ്‌ ആരാധകർക്ക് ഒരിക്കൽ കൂടി നിരാശ.. വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിലും ബാറ്റ് കൊണ്ടും ഫ്ലോപ്പായി മലയാളി സ്റ്റാർ ബാറ്റ്‌സ്മാൻ സഞ്ജു വി സാംസൺ.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസൺ. മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു കേവലം 7 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ നിർണായകമായ സമയത്തായിരുന്നു സഞ്ജു സാംസൺ ക്രീസിൽ എത്തിയത് ആദ്യ പന്തിൽ ബൗണ്ടറി നേടിയാണ് സഞ്ജു ആരംഭിച്ചത്. ഇത് ആരാധകരിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാക്കി.

എന്നാൽ അധികം താമസിയാതെ തന്നെ സഞ്ജു കൂടാരം കയറുകയായിരുന്നു. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ പന്ത്രണ്ടാം ഓവറിലാണ് സഞ്ജു പുറത്തായത്. ഓവറിലെ രണ്ടാം പന്തിൽ അകീൽ ഹുസൈനെതിരെ ഒരു വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു സഞ്ജു.

ക്രീസിന് പുറത്തേക്ക് ഇറങ്ങി വമ്പൻ ഷോട്ടിന് ശ്രമിച്ചെങ്കിലും ബോൾ കണക്ട് ചെയ്യാൻ സഞ്ജുവിന് സാധിച്ചില്ല. ഇതോടെ കീപ്പർ പൂറൻ സഞ്ജുവിനെ സ്റ്റമ്പ്‌ ചെയ്തു. മത്സരത്തിൽ 7 പന്തുകൾ നേരിട്ട സഞ്ജു 7 റൺസ് മാത്രമാണ് നേടിയത്. സഞ്ജുവിന്റെ മറ്റൊരു നിരാശ ഉണർത്തുന്ന ഇന്നിങ്സാണ് അവസാനിച്ചത്.ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സെടുത്തു. തിലക് വര്‍മ്മ അര്‍ധസെഞ്ചുറി നേടി ഇന്ത്യൻ ഇന്നിഗ്‌സിന്‌ കരുത്തേകി.ഹാര്‍ദിക് പാണ്ഡ്യ(18 പന്തില്‍ 24) ഇഷാൻ കിഷൻ 23 പന്തില്‍ 27 എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ മറ്റു താരങ്ങൾ.