വീണ്ടും മിന്നുന്ന ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, സെമി ഫൈനലിലേക്ക് മുന്നേറി അൽ നാസർ

അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. മൊറോക്കൻ ക്ലബായ രാജ കാസബ്ലാങ്കക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് അൽ നാസർ നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടിയ ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുത്തു.

സുൽത്താൻ അൽ ഗന്നം , സെക്കോ ഫൊഫാന എന്നിവരാണ് അൽനാസറിന്റെ മറ്റു ഗോളുകൾ നേടിയത്. മത്സരത്തിന്റെ 19 ആം മിനുട്ടിൽ ബ്രസീലിയൻ താരം ടാലിസ്ക നൽകിയ പാസ് തകപ്പൻ ഇടം കാൽ ഷോട്ടിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലാക്കി അൽ നാസറിന് ലീഡ് നേടിക്കൊടുത്തു.ഫൊഫാനയും ടാലിസ്കയും, മാനെയും, റൊണാൾഡോയും ചേർന്നുള്ള മുന്നേറ്റം എതിർ ടീമിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു.

29 ആം മിനുറ്റിൽ സുൽത്താൻ അൽ ഗാനാമിന്ററെ ഗോളിൽ അൽ നാസർ സ്കോർ 2 -0 ആക്കി ഉയർത്തി. 34 ആം മിനിറ്റിൽ റൊണാൾഡോയുടെ ഒരു ഗോൾ ശ്രമം രാജ ഗോൾകീപ്പർ തടുത്തിട്ടു. 38 ആം മിനുട്ടിൽ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് ടെല്ലസ് ഇടതു വശത്തും നിന്നും കൊടുത്ത ക്രോസിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെ ഫോഫാന അൽ നാസറിന്റെ മൂന്നാമത്തെ ഗോൾ നേടി. 41 ആം മിനുട്ടിൽ അൽ നാസർ താരത്തിന്റെ സെൽഫ് ഗോൾ സ്കോർ 3 -1 ആക്കി കുറച്ചു.

83 ആം മിനുട്ടിൽ റൊണാൾഡോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു.1995 ന് ശേഷം ആദ്യമായി അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് സെമി ഫൈനലിൽ അൽ നാസർ ഇടപിടിക്കുകയും ചെയ്തു.

Rate this post