സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയുടെ ആദ്യ മത്സരത്തിൽ തന്നെ വിജയവുമായി അര്ജന്റീന.ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം.
മോനുമെന്റൽ ഡി ന്യൂനെസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീനയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ 15 ആം മിനുട്ടിലാണ് അർജന്റീനക്ക് ആദ്യ ഗോളവസരം ലഭിക്കുന്നത് .മെസ്സിയുടെയും മാക് അലിസ്റ്ററിന്റെയും മികച്ച വൺ-ടു പ്ലെയിൽ നിന്നും ലഭിച്ച പന്ത് അർജന്റീന നായകൻ ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും ക്രോസ്ബാറിന് മുകളിലൂടെ പോയി.
27 ആം മിനുട്ടിൽ മെസ്സിയും എൻസോയും ലൗട്ടാരോയും ചേർന്ന് നടത്തിയ മുന്നേറ്റത്തിൽ നിന്നും അർജന്റീനക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഇക്വഡോർ ഡിഫൻഡർമാരെ മറികടക്കാൻ സാധിച്ചില്ല. ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്നേ എൻസോ കൊടുത്ത പാസിൽ നിന്നുള്ള ലൗട്ടാരോ മാർട്ടിനെസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
LIONEL MESSI FREE KICK GOAL! 🇦🇷pic.twitter.com/yAsas0pRTQ
— Roy Nemer (@RoyNemer) September 8, 2023
രണ്ടാം പകുതിയിലും മെസ്സിയുടെ നേതൃത്വത്തിൽ ഗോൾ ലക്ഷ്യമാക്കി അര്ജന്റീന ആക്രമിച്ചു കളിച്ചു. 78 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ തകർപ്പൻ ഫ്രീകിക്കിൽ നിന്നും അര്ജന്റീന ലീഡെടുത്തു.അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ 104 മത്തെ ഗോളായിരുന്നു അത്.മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നു.
Messi again with an incredible dribble and he almost scored to give Argentina the lead!!! #ArgentinavsEcuador pic.twitter.com/9jhZZW0fps
— Inter Miami FC Hub (@Intermiamifchub) September 8, 2023