‘എന്റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ’ : സൂപ്പർ ഫോർ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യക്ക് മുന്നറിയിപ്പുമായി ഷഹീൻ ഷാ അഫ്രീദി
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന 2023 ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ.മത്സരത്തിന് മുമ്പായി സംസാരിച്ച ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി തന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വന്നിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യയ്ക്കെതിരായ നാല് വിക്കറ്റ് നേട്ടം ഉൾപ്പെടെ 2023 ഏഷ്യാ കപ്പിൽ അഫ്രീദി ഇതുവരെ ഏഴ് വിക്കറ്റ് നേടിയിട്ടുണ്ട്.ഗ്രൂപ്പ് ഘട്ടത്തിലെ ഇരുടീമുകളും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് പാകിസ്താന് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തകര്‍ത്തിരുന്നു.“ഇന്ത്യയ്ക്കെതിരായ എല്ലാ മത്സരങ്ങളും സവിശേഷമാണ്, ആളുകൾ അത് ധാരാളം കാണുന്നു. അണ്ടർ 16 ക്രിക്കറ്റ് കളിക്കുന്നതിന് മുമ്പ് ഞാൻ ഒരു ആരാധകനെന്ന നിലയിൽ ഈ മത്സരത്തിനായി കാത്തിരിക്കാറുണ്ടായിരുന്നു. ഇതുവരെയുള്ള എന്റെ ഏറ്റവും മികച്ച സ്പെൽ ആണെന്ന് എനിക്ക് പറയാനാവില്ല. ഇതൊരു തുടക്കം മാത്രമാണ്, ഇനിയും പലതും ഉണ്ടാകും, അതിനാൽ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ,” അഫ്രീദി പറഞ്ഞു.
എല്ലാ പാകിസ്ഥാൻ ബൗളർമാർക്കും പുതിയതും പഴയതുമായ പന്തിൽ തങ്ങളുടെ റോളുകൾ അറിയാമെന്നും ആശയവിനിമയമാണ് തങ്ങളുടെ വിജയത്തിന്റെ താക്കോലെന്നും അഫ്രീദി പറഞ്ഞു. 2023 ഏഷ്യാ കപ്പിൽ ഇതുവരെ ഒരു കളിയും തോറ്റിട്ടില്ലാത്ത പാകിസ്ഥാൻ, ഗ്രൂപ്പ്-സ്റ്റേജിൽ നേപ്പാളിനെയും സൂപ്പർ-4 ഘട്ടത്തിൽ ബംഗ്ലാദേശിനെയും തോൽപിച്ചു.
ഏകദിന ലോകകപ്പിന് മികച്ച തയ്യാറെടുപ്പിനായി ഇന്ത്യൻ പ്രീമിയർ ലീഗിലെ വിദേശ കളിക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിലും നവംബറിലും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.