ജർമ്മനിയെ നാണം കെടുത്തി ഏഷ്യൻ കരുത്തരായ ജപ്പാൻ : ഇംഗ്ലണ്ടിനും ഇറ്റലിക്കും സമനിലക്കുരുക്ക് : ഒരു ഗോൾ ജയവുമായി ബെൽജിയം

യൂറോ 2024 ആതിഥേയരായ ജർമ്മനിയെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നാണംകെടുത്തി ഏഷ്യൻ ശക്തികളായ ജപ്പാൻ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജപ്പാൻ നാല് തവണ ലോക കിരീടം നേടിയ ജർമനിയെ പരാജയപ്പെടുത്തിയത്. ജപ്പാനോട് തോറ്റതിന് ശേഷം കഴിഞ്ഞ വർഷത്തെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായ നാല് തവണ ലോക ചാമ്പ്യൻമാർ അവരുടെ അവസാന 17 അന്താരാഷ്ട്ര മത്സരങ്ങളിൽ നാലെണ്ണം മാത്രമാണ് വിജയിച്ചത്.

ഇത് കോച്ച് ഹൻസി ഫ്ലിക്കിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി.ചൊവ്വാഴ്ച ജർമ്മനി ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസിനെ നേരിടുക.ശക്തമായ തുടക്കം ഉണ്ടായിരുന്നിട്ടും വ്യക്തമായ ഒരു പദ്ധതിയില്ലാതെ ജർമ്മൻകാർക്ക് ആത്മവിശ്വാസവും ഊർജവും ഇല്ലായിരുന്നു.11-ാം മിനിറ്റിൽ ജുന്യ ഇറ്റോ ജപ്പാനെ മുന്നിലെത്തിച്ചു.19 ആം മിനുട്ടിൽ ഇടങ്കാൽ ഫിനിഷിങിലൂടെ ലെറോയ് സാനെ ജർമനിയെ ഒപ്പമെത്തിച്ചു.വലതു വിങ്ങിലൂടെ മറ്റൊരു മുന്നേറ്റത്തിന് ശേഷം മൂന്ന് മിനിറ്റിനുള്ളിൽ ഫോർവേഡ് അയാസെ ഉയേദ ജപ്പാനെ മുന്നിലെത്തിച്ചു.തൊണ്ണൂറാം മത്സരത്തിൽ അസാനോയും സ്റ്റോപ്പേജ് ടൈമിൽ ആവോ തനകയും നേടിയ ഗോളിൽ ജപ്പാൻ 4 -1 ന്റെ ജയം പൂർത്തിയാക്കി.

യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ഇഗ്ലണ്ടിനെ യുക്രെയ്‌ൻ സമനിലയിൽ തളച്ചു. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്.26-ാം മിനിറ്റിൽ ഒലെക്‌സാണ്ടർ സിൻചെങ്കോയിലൂടെ യുക്രെയിൻ സ്‌കോറിംഗ് തുറന്നു. എന്നാൽ 41 ആം മിനുട്ടിൽ ഹാരി കെയ്‌നിന്റെ മികച്ച പാസിൽ നിന്ന് കൈൽ വാക്കർ തന്റെ ആദ്യ അന്താരാഷ്ട്ര ഗോളിലൂടെ ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തു.യോഗ്യതാ റൗണ്ടിൽ തങ്ങളുടെ രണ്ടാം ഗോൾ മാത്രം വഴങ്ങിയ ഇംഗ്ലണ്ട് അഞ്ച് കളികളിൽ നിന്ന് 13 പോയിന്റുമായി ഒന്നാം സ്ഥാനത്തും യുക്രെയ്ൻ നാലിൽ നിന്ന് ഏഴ് പോയിന്റുമായി രണ്ടാമതുമാണ്.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ നോർത്ത് മാസിഡോണിയ സമനിലയിൽ തളച്ചു. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്.യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി കളിയിൽ ആധിപത്യം പുലർത്തി, ഇടവേളയ്ക്ക് തൊട്ടുപിന്നാലെ ഹെഡ്ഡറിലൂടെ ഇമൊബൈൽ വലകുലുക്കി. എന്നാൽ 81 ആം മിനുട്ടിൽ നോർത്ത് മാസിഡോണിയ ക്യാപ്റ്റൻ എനിസ് ബർദിയുടെ തകർപ്പൻ ഫ്രീകിക്ക് സിറോ ഇമ്മൊബൈലിന്റെ ഹെഡർ റദ്ദാക്കി അവർക്ക് സമനില നേടികൊടുത്തു. ഇംഗ്ലണ്ടിനും യുക്രൈനും പിന്നിൽ നാല് പോയിന്റുമായി ഇറ്റലി മൂന്നാം സ്ഥാനത്ത് തുടരുന്നു.2022 ലോകകപ്പിലെത്താനുള്ള യോഗ്യതാ പ്ലേഓഫിൽ കഴിഞ്ഞ വർഷം ഇറ്റലിക്കാരെ തോൽപ്പിച്ച നോർത്ത് മാസിഡോണിയ ഇറ്റലിയെ വീണ്ടും പിടിച്ചു കിട്ടിയിരിക്കുകയാണ്‌.

യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ബെൽജിയം അസർബൈജാനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെൽജിയത്തിന്റെ ജയം.നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ബെൽജിയൻസ് ഗോൾ വ്യത്യാസത്തിൽ ഓസ്ട്രിയയെ മറികടന്നു ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. 38 ആം മിനുട്ടിൽ യാനിക്ക് കരാസ്കോയുടെ ഗോളാണ് ബെൽജിയത്തിന് വിജയം നേടിക്കൊടുത്തത്.

Rate this post