പാകിസ്ഥാൻ താരങ്ങളെ മറികടന്ന് ഏഷ്യ കപ്പിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാഹുൽ -കോലി ജോഡി|Virat Kohli| KL Rahul
വിരാട് കോഹ്ലിയും കെഎൽ രാഹുലും ചേർന്ന് ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് സ്ഥാപിച്ചു. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇരുവരും ചേർന്ന് 233 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
2012ൽ മുഹമ്മദ് ഹഫീസിന്റെയും നസീർ ജംഷഡിന്റെയും റെക്കോർഡാണ് അവർ തകർത്തത്. മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരെ ഓപ്പണിംഗ് വിക്കറ്റിൽ ഹഫീസും ജംഷേദും ചേർന്ന് 224 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.ഏഷ്യാ കപ്പിലെ ഒൻപതാമത്തെ 200-ലധികം കൂട്ടുകെട്ട് കൂടിയാണ് കോഹ്ലിയും രാഹുലും ചേർന്ന് നേടിയത്.ഫത്തുള്ളയിൽ ബംഗ്ലാദേശിനെതിരെ കോഹ്ലിയുടെയും രഹാനെയുടെയും 213 റൺസ് മറികടന്നതിന് ശേഷം ഏഷ്യാ കപ്പിൽ ഒരു ഇന്ത്യൻ ജോഡിയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഈ ജോഡി തകർത്തു.
കൂട്ട്കെട്ട് 224 കടന്നപ്പോൾ ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ മൂന്നാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റെക്കോർഡ് രാഹുലും കോഹ്ലിയും ചേർന്നു.രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും രണ്ട് വിക്കറ്റുകൾ പോയതിനു ശേഷം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിൽ ആണ് കോഹ്ലിയും രാഹുലും ബാറ്റ് ചെയ്യാനിറങ്ങിയത്.പാക്കിസ്ഥാന് മുന്നിൽ 357 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ പടുത്തുയർത്തിയത്.
Innings Break!
— BCCI (@BCCI) September 11, 2023
A brilliant opening partnership between @ImRo45 & @ShubmanGill, followed by a stupendous 233* run partnership between @imVkohli & @klrahul as #TeamIndia post a total of 356/2 on the board.
Scorecard – https://t.co/kg7Sh2t5pM… #INDvPAK pic.twitter.com/2eu66WTKqz
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13000 റൺസ് തികച്ച സച്ചിൻ ടെണ്ടുൽക്കറുടെ 19 വർഷം പഴക്കമുള്ള റെക്കോർഡും കോലി തകർത്തു.തന്റെ 47-ാം ഏകദിന സെഞ്ചുറിയും അദ്ദേഹം കുറിച്ചു.അവസാനം വരെ ബാറ്റ് ചെയ്ത അദ്ദേഹം 94 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും സഹിതം 122 റൺസ് നേടി. പരിക്കിന് ശേഷം മടങ്ങിയെത്തിയ രാഹുൽ 106 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം 111 റൺസുമായി പുറത്താകാതെ നിന്നു.