‘ഫിഫ ബെസ്റ്റ് അവാർഡ് 2023 ‘: ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത് ; ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡും എംബപ്പേയും ലിസ്റ്റിൽ
2023-ലെ ഫിഫ അവാർഡിനുള്ള ഷോർട്ട്ലിസ്റ്റ് പുറത്ത് വിട്ടു.ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡും എംബപ്പേയും ലിസ്റ്റിൽ ഉൾപ്പെട്ടപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്തിട്ടില്ല.
ബാലൺ ഡി ഓർ പുരസ്കാരത്തിനും റൊണാൾഡോയെ അടുത്തിടെ ഒഴിവാക്കിയിരുന്നു.2022 ഡിസംബർ 19 നും 2023 ഓഗസ്റ്റ് 20 നും ഇടയിൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.മുൻ ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിനെ യൂറോപ്പ കോൺഫറൻസ് ലീഗ് വിജയത്തിലേക്ക് നയിച്ച ഇംഗ്ലണ്ട് മിഡ്ഫീൽഡർ ഡെക്ലാൻ റൈസും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഇപ്പോൾ എംഎൽഎസ് ടീമായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന അർജന്റീന ക്യാപ്റ്റൻ മെസ്സി 2019 ലും 2022 ലും ഈ ബഹുമതി ലഭിച്ചതിന്റെ റെക്കോർഡ് മൂന്നാം തവണയും അവാർഡ് നേടാനാണ് ലക്ഷ്യമിടുന്നത്.ജൂലിയൻ അൽവാരസ്, മാർസെലോ ബ്രോസോവിച്ച്, കെവിൻ ഡി ബ്രൂയ്ൻ, ഇൽകെ ഗുണ്ടോഗൻ, റോഡ്രി, ഖ്വിച ക്വാററ്റ്സ്ഖേലിയ, വിക്ടർ ഒസിംഹെൻ, ബെർണാഡോ സിൽവ എന്നിവർ മെസ്സി, ഹാലൻഡ്, എംബാപ്പെ, റൈസ് എന്നിവരോടൊപ്പം ഷോർട്ട്ലിസ്റ്റിൽ ഇടംപിടിച്ചു.
🚨 The qualification period for the Best FIFA Football Awards 2023 runs from 19 December 2022 to 20 August 2023 (it does NOT include the World Cup 2022). pic.twitter.com/Fyj1mKFL5l
— Madrid Xtra (@MadridXtra) September 14, 2023
കഴിഞ്ഞ മാസം ഓസ്ട്രേലിയയിൽ വെച്ച് ആദ്യമായി വനിതാ ലോകകപ്പ് നേടിയ സ്പെയിനിന് വനിതാ അവാർഡിനുള്ള 12 പേരുള്ള ചുരുക്കപ്പട്ടികയിൽ നാല് താരങ്ങളുണ്ട്.ഐറ്റാന ബോൺമാറ്റി, ജെന്നി ഹെർമോസോ, മാപി ലിയോൺ, സൽമ പാരല്ല്യൂലോ എന്നിവരാണ് ഇടം പിടിച്ചത്.
#TheBest FIFA Men's Player Nominees! 🏆🎉
— FIFA World Cup (@FIFAWorldCup) September 14, 2023
🇦🇷 Julian Alvarez
🇭🇷 Marcelo Brozovic
🇧🇪 Kevin De Bruyne
🇩🇪 Ilkay Gundogan
🇳🇴 Erling Haaland
🇪🇸 Rodri
🇬🇪 Khvicha Kvaratskhelia
🇫🇷 Kylian Mbappe
🇦🇷 Lionel Messi
🇳🇬 Victor Osimhen
🏴 Declan Rice
🇵🇹 Bernardo Silva
ജൂലിയൻ അൽവാരസ് (അർജന്റീന); മാർസെലോ ബ്രോസോവിച്ച് (ക്രൊയേഷ്യ); കെവിൻ ഡി ബ്രൂയിൻ (ബെൽജിയം); İlkay Gündoğan (ജർമ്മനി); എർലിംഗ് ഹാലാൻഡ് (നോർവേ); റോഡ്രിഗോ (റോഡ്രി) ഹെർണാണ്ടസ് കാസ്കാന്റേ (സ്പെയിൻ); ഖ്വിച ക്വരാറ്റ്സ്ഖേലിയ (ജോർജിയ); കൈലിയൻ എംബാപ്പെ (ഫ്രാൻസ്); ലയണൽ മെസ്സി (അർജന്റീന); വിക്ടർ ഒസിംഹെൻ (നൈജീരിയ); ഡെക്ലാൻ റൈസ് (ഇംഗ്ലണ്ട്); ബെർണാഡോ സിൽവ (പോർച്ചുഗൽ).