ലയണൽ മെസ്സിയില്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് വമ്പൻ തോൽവി |Inter Miami |Lionel Messi
മേജർ ലീഗ് സോക്കറിൽ വലിയ പരാജയം ഏറ്റുവാങ്ങി ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡ് ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.മെസ്സി ൻ ക്ലബിൽ ചേർന്നതിന് ശേഷം മയാമി അവരുടെ ആദ്യ തോൽവി ഏറ്റുവാങ്ങി.
ഇന്റർ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർക്കുന്ന തോൽവിയായിരുന്നു ഇത്. അര്ജന്റീനക്കൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം മെസ്സി അറ്റ്ലാന്റയിലേക്കുള്ള യാത്ര നടത്തിയിരുന്നില്ല.ജൂലൈ അവസാനം മിയാമിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം തുടർച്ചയായ മത്സരങ്ങളാണ് മെസ്സി കളിച്ചത്.കഴിഞ്ഞയാഴ്ച മെസ്സിയില്ലാതെ മിയാമി സ്പോർട്ടിംഗ് കൻസാസ് സിറ്റിയെ 3-2 ന് പരാജയപ്പെടുത്തിയിരുന്നു.അറ്റ്ലാന്റാക്കെതിരെ 25-ാം മിനിറ്റിൽ ഇക്വഡോറിയൻ സ്ട്രൈക്കർ ലിയോനാർഡോ കാമ്പാനയുടെ മികച്ച ഗോളിൽ മിയാമി മുന്നിലെത്തി.
എന്നാൽ ശക്തമായി ശക്തമായി തിരിച്ചടിച്ച ഈസ്റ്റേൺ കോൺഫറൻസിൽ ആറാം സ്ഥാനത്തുള്ള അറ്റ്ലാന്റ എട്ട് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടി മത്സരം കൈപ്പിടിയിലൊതുക്കി. 36 ആം മിനുട്ടിൽ ഫ്രഞ്ച് മിഡ്ഫീൽഡർ ട്രിസ്റ്റൻ മുയാംബ ഹെഡ്ഡറിലൂടെ അറ്റ്ലാന്റായെ ഒപ്പമെത്തിച്ചു.അഞ്ച് മിനിറ്റിനുശേഷം മിയാമി ഡിഫൻഡർ കമാൽ മില്ലറുടെ സെൽഫ് ഗോൾ അറ്റ്ലാന്റള്ള ലീഡ് നേടിക്കൊടുത്തു.മുൻ സ്പെയിൻ ഇന്റർനാഷണൽ ലെഫ്റ്റ് ബാക്ക് ജോർഡി ആൽബ ഇല്ലാതെ മിയാമിയുടെ പ്രതിരോധം ആടിയുലഞ്ഞു,അറ്റ്ലാന്റ താരങ്ങൾ അത് പൂർണ്ണമായി മുതലെടുത്തു.
44-ാം മിനിറ്റിൽ ബ്രൂക്ക്സ് ലെനൻ അറ്റ്ലാന്റയുടെ മൂന്നാം ഗോൾ നേടി. എന്നാൽ 53 ആം മിനുട്ടിൽ കാമ്പാന പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ മയാമി തിരിച്ചടിച്ചു.76 ആം മിനുട്ടിൽ ഗ്രീക്ക് താരം ജിയോർഗോസ് ജിയാകൂമാക്കിസ് അറ്റലാന്റയുടെ നാലാം ഗോൾ നേടി സ്കോർ 4 -2 ആക്കി ഉയർത്തി. താരത്തിന്റെ സീസണിലെ തന്റെ 14-ാം ഗോൾ ആയിരുന്നു ഇത്.89-ാം മിനിറ്റിൽ ടൈലർ വുൾഫ് അറ്റലാന്റായയുടെ അഞ്ചാം ഗോൾ നേടി.27 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി മിയാമി ഈസ്റ്റേൺ കോൺഫറൻസിന്റെ അവസാന സ്ഥാനങ്ങളിലാണ്.