മിച്ചൽ സ്റ്റാർക്കിനെ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സിന് പറത്തി രോഹിത് ശർമ്മ|Rohit Sharma
മൂന്നാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ ടീം 50 ഓവറിൽ 7 വിക്കെറ്റ് നഷ്ടത്തിൽ 352 റൺസ് നേടി.ഡേവിഡ് വാർണർ ,മിച്ചൽ മാർഷ്. സ്റ്റീവ് സ്മിത്ത്,മാർനസ് ലാബുഷാഗ്നെ എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ ആണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ടീം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പുത്തൻ ഓപ്പണിങ് ജോഡിയായി രോഹിത് ശർമ്മ : സുന്ദർ എന്നിവരാണ് എത്തിയത്.ക്യാപ്റ്റൻ രോഹിത് മനോഹരമായ ഷോട്ടുകളുമായി മുന്നേറിയപ്പോൾ സുന്ദർ 18 റൺസ് മാത്രം നേടി പുറത്തായി. താൻ മികച്ച ഫോമിലാണെന്നുള്ള സൂചന നൽകിയ ക്യാപ്റ്റൻ രോഹിത് അതിവേഗം ഇന്ത്യൻ സ്കോർ ഉയർത്തി. രോഹിത് ശർമ്മ മനോഹരമായ പുൾ ഷോട്ടുകളും ക്ലാസ്സിക്ക് ഡ്രൈവുകളും പായിച്ചാണ് ബാറ്റിംഗ് തുടർന്നത്.
വെറും 28 ബോളിൽ ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ ഇന്ത്യൻ ഇന്നിങ്സ് പത്താം ഓവറിൽ തന്നെ തന്റെ ഫിഫ്റ്റി പൂർത്തിയാക്കി.ഓസ്ട്രേലിയൻ പേസർമാരെ അനായാസം സിക്സുകൾ അടിക്കുന്ന രോഹിത് ശർമ്മയെയാണ് മാച്ചിൽ കാണാൻ കഴിഞ്ഞത് .സ്റ്റാർക്ക് എതിരെ മനോഹരമായ 2 സിക്സ് പായിച്ച രോഹിത് ശർമ്മ ശേഷം കമ്മിൻസ്, ഹെസൽവുഡ് എന്നിവർക്കെതിരെയും സിക്സടിച്ചു. ഫാസ്റ്റ് ബൗളർമാരുടെ ഷോട്ട് ബോളുകൾ അനായാസം സിക്സ് പായിക്കുന്ന രോഹിത് ഇന്ത്യൻ ഫാൻസിനും ആവേശമായി മാറി.
അഞ്ചാം ഓവറിന്റെ അവസാനത്തിൽ സ്റ്റാർക്കിനെതിരെ രോഹിത് അടിച്ച സിക്സാണ് ഏറ്റവും മനോഹരമായത്.ഓഫ്-സ്റ്റമ്പിന് പുറത്ത് ഒരു ലെങ്ത് ഡെലിവറി വരുമെന്ന് മുൻകൂട്ടി കണ്ട ഓപ്പണർ മികച്ച ടൈമിംഗിൽ എക്സ്ട്രാ കവറിനു മുകളിലൂടെ ബൗണ്ടറി കടത്തി. 57 പന്തിൽ നിന്നും 81 റൺസെടുത്ത രോഹിത് ശർമയെ മാക്സ്വെൽ പുറത്താക്കി. 5 ഫോറും ആറു സിക്സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിഗ്സ. ഒടുവിൽ വിവരം കിട്ടുമ്പോൾ 22 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് ഇന്ത്യ എടുത്തിട്ടുള്ളത്. കോലിയും അയ്യാറുമാണ് ക്രീസിലുള്ളത്.
Shot of the emperor from Rohit Sharma Against the Mitchell Starc 🔥🥵 #INDvsAUS #INDvAUS #RohitSharma #Hitman #ViratKohli𓃵
— Siddharath (@Siddharath900) September 27, 2023
pic.twitter.com/VVM3jTsmV1