അവിശ്വസനീയമായ ബാക്ക്ഹീൽ പാസ്സുമായി അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന് തുടർച്ചയായ ഏഴാം വിജയം നേടാനുള്ള ശ്രമത്തിൽ അപ്രതീക്ഷിതമായ ഒരു തടസ്സം നേരിട്ടു.ഇന്നലെ നടന്ന മത്സരത്തിൽ അബഹ അൽ നാസറിനെ സമനിലയിൽ തളക്കുകയായിരുന്നു. ഇരു ടീമുകളും മത്സരത്തിൽ രണ്ടു വീതം ഗോളുകളാണ് നേടിയത്.
അവസാന മിനുട്ടിൽ വഴങ്ങിയ ഗോളാണ് അൽ നാസറിന് വിജയം നിഷേധിച്ചത്.സ്റ്റോപ്പേജ് ടൈമിൽ കാമറൂൺ ഇന്റർനാഷണൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് ഹൃദയഭേദകമായ പ്രഹരം നൽകി കാൾ ടോക്കോ ഏകാംബിയാണ് അബഹയുടെ വിജയ് ഗോൾ നേടിയത്.കാമറൂൺ ഇന്റർനാഷണൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് ഹൃദയഭേദകമായ പ്രഹരം നൽകി. 9 മത്സരങ്ങളിൽ നിന്നും 19 പോയിന്റുമായി അൽ നാസർ മൂന്നാം സ്ഥാനത്താണ്.7 പോയിന്റുമായി അബഹ പതിനഞ്ചാം സ്ഥാനത്തും ആണ്.
തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടി അൽ നാസറിനെ വിജയിപ്പിച്ചു കൊണ്ടിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലത്തെ മത്സരത്തിൽ ഗോളുകൾ ഒന്നും നേടാനായില്ല. എന്നാൽ മത്സരം തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ ഒരു സെൻസേഷണൽ ബാക്ക്-ഹീൽ പാസിലൂടെ ഒട്ടാവിയോയുടെ ഓപ്പണിംഗ് ഗോളിന് വഴിയൊരുക്കാൻ 38 കാരന് സാധിച്ചു.അൽ-നാസർ സൂപ്പർ താരം സീസണിൽ 7 അസിസ്റ്റുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്, 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ഇതിനകം അദ്ദേഹം നേടിയിട്ടുണ്ട്. മത്സരത്തിൽ നിരവധി ഗോൾ അവസരങ്ങൾ റൊണാൾഡോക്ക് ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സാധിച്ചില്ല.
Cristiano Ronaldo with an incredible backheel pass, Otavio goaaal.
— CristianoXtra (@CristianoXtra_) October 6, 2023
Al Nassr 1-0 🔥
pic.twitter.com/wOf2ypZlsE
Cristiano Ronaldo, take a bow. 🤯 pic.twitter.com/jiZB9eFuxC
— TC (@totalcristiano) October 6, 2023
28 മിനുട്ടിനുള്ളിൽ രണ്ടു ഗോൾ നേടിയിട്ടും മത്സരത്തിൽ പൂർണ ആധിപത്യം ഉണ്ടായിരുന്നിട്ടും അൽ നാസറിന് വിജയം മാത്രം നേടാനായില്ല. 25 മിനിറ്റിനുള്ളിൽ ആൻഡേഴ്സൺ ടാലിസ്ക ലീഡ് രണ്ടാക്കി.ആദ്യ പകുതിയുടെ അവസാനത്തിൽ സാദ് ബ്ഗുയർ അബഹക്കായി ഒരു ഗോൾ മടക്കി.66-ാം മിനിറ്റിൽ പോർച്ചുഗീസ് മുന്നേറ്റക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനായി മൂന്നാം ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് കാരണം അത് അനുവദിച്ചില്ല.90+2-ാം മിനിറ്റിൽ കാൾ ഏകാംബി നേടിയ ഗോളിൽ അബഹ സമനില പിടിക്കുകയായിരുന്നു.