ഇന്ത്യയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് ശേഷം വിരാട് കോലിയുടെ ജേഴ്സി സ്വീകരിച്ചതിന് ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് വസീം അക്രം |World Cup 2023
ഇന്നലെ അഹമ്മദാബാദിൽ നടന്ന ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ ഇന്ത്യയോട് പാകിസ്ഥാൻ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് ശേഷം വിരാട് കോഹ്ലിയുമായി ജേഴ്സി സ്വാപ്പ് ചെയ്തതിന് ബാബർ അസമിനെ വസീം അക്രം വിമർശിച്ചു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറുകൾ മുഴുവൻ കളിക്കാൻ പാകിസ്ഥാൻ പാടുപെട്ടു, വെറും 192 റൺസിന് ഓൾഔട്ടായി.
ബാബർ അസമിനെ വസീം അക്രം വിമർശിച്ചു.മറുപടിയായി ഇന്ത്യ ഏഴ് വിക്കറ്റിന് വിജയലക്ഷ്യം അനായാസമായി മറികടന്നു. പാകിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ 86 റൺസിന്റെ മികച്ച ഇന്നിംഗ്സ് കളിച്ചു. പാക് ക്യാപ്റ്റൻ ബാബർ അസം 50 റൺസുമായി പാക്കിസ്ഥാന്റെ ടോപ് സ്കോറർ ആയി.മുഹമ്മദ് റിസ്വാനുമായി മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ബാബറിന്റെ വിക്കറ്റ് വീണതിന് ശേഷം 36 റൺസിന് എട്ട് വിക്കറ്റ് പാകിസ്താന്നഷ്ടമായി.മത്സരശേഷം തന്റെ ഒപ്പിട്ട ജേഴ്സി ബാബർ അസമിന് സമ്മാനിച്ച വിരാട് കോഹ്ലിയുടെ പ്രവർത്തിയെ സോഷ്യൽ മീഡിയയിൽ ആരാധകർ വൻതോതിൽ അഭിനന്ദിച്ചു.
രണ്ട് ആധുനിക കാലത്തെ മഹാന്മാരും ഒരു നല്ല ബന്ധം പങ്കിടുന്നു, അവർ പരസ്പരം തങ്ങളുടെ ആരാധന പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുൻ താരം വസീം അക്രം അതിൽ അത്ര തൃപ്തനായില്ല.ദ പവലിയൻ എന്ന ഷോയിലെ ഒരു പാനൽ ചർച്ചയ്ക്കിടെയാണ് വിമര്ശനം ഉന്നയിച്ചത്.
\Pakistani Skipper Babar Azam asked
— RVCJ Media (@RVCJ_FB) October 14, 2023
for a signed Jersey of Virat Kohli. Truly Fanboy moment for Babar Azam..#INDvPAK #ODIWorldCup2023 #ICCWorldCup2023 #INDvsPAKpic.twitter.com/oUEmsWSvZw
“എല്ലാവരും ഈ ക്ലിപ്പ് വീണ്ടും വീണ്ടും കാണിക്കുന്നു. എന്നാൽ നിരാശാജനകമായ പ്രകടനത്തിന് ശേഷം നിങ്ങളുടെ ആരാധകർ വളരെ വേദനിച്ചതിന് ശേഷം ഇത് ഒരു സ്വകാര്യ കാര്യമായിരിക്കണം, ഇത് തുറന്ന ഗ്രൗണ്ടിൽ ചെയ്യരുത്.ശനിയാഴ്ച ഇത് ചെയ്യേണ്ട ദിവസമല്ലെന്നും ഡ്രസ്സിംഗ് റൂമിൽ വെച്ച് ചെയ്യാമായിരുന്നു ” അക്രം പറഞ്ഞു.
Wasim Akram says "Babar Azam shouldn't have asked Virat Kohli his Tshirt"pic.twitter.com/KREc7H41Pm#INDvsPAK #indvspak2023 #Rizwan #RohitSharma𓃵 #IndiaVsPakistan #CWC23 #ICCCricketWorldCup23 pic.twitter.com/NEhiFEzEMp
— ICT Fan (@Delphy06) October 14, 2023
“ഇന്ന് ഇത് ചെയ്യാനുള്ള ദിവസമായിരുന്നില്ല. നിങ്ങളുടെ അമ്മാവന്റെ മകൻ നിങ്ങളോട് കോഹ്ലിയുടെ ജേഴ്സി ആവശ്യപ്പെട്ടാൽ ഡ്രസ്സിംഗ് റൂമിലെ കളി കഴിഞ്ഞ് അത് ചെയ്യൂ” അക്രം പറഞ്ഞു.