വിരാട് കോലിയുടെ റെക്കോർഡുകൾ തകർക്കുക പ്രയാസമാണെന്ന് എസ് ശ്രീശാന്ത് |Virat Kohli |World Cup 2023
ഏകദിന സെഞ്ച്വറികളിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് വിരാട് കോലി.വിരാട് കോഹ്ലി സ്ഥാപിച്ച റെക്കോർഡുകൾ തകർക്കുന്നത് ഭാവിയിലെ ബാറ്റർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എസ് ശ്രീശാന്ത് അഭിപ്രായപ്പെട്ടു . 2023 ലോകകപ്പിൽ കോഹ്ലി തകർപ്പൻ ഫോമിലാണ് ബാറ്റ് വീശുന്നത്.
5 ഇന്നിംഗ്സുകളിൽ നിന്നായി 354 റൺസ് നേടിയ താരം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി. 2023 ഒക്ടോബർ 22ന് ന്യൂസിലൻഡിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന്. ആ ഇന്നിംഗ്സ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി മാറുകയും ചെയ്തു.95 റൺസ് നേടിയ കോലി ഇന്ത്യയെ നാല് വിക്കറ്റിന് വിജയത്തിലേക്ക് നയിക്കുകയും പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.31 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 55.36 ശരാശരിയോടെ 1,384 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.
ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെയും ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരവുമായി.കോഹ്ലി സച്ചിന്റെ റെക്കോർഡുകൾ തകർക്കുമെന്നും ഭാവിയിലെ ബാറ്റർമാർ അദ്ദേഹത്തെ മറികടക്കുന്നത് ബുദ്ധിമുട്ടാക്കുമെന്നും സ്പോർട്സ്കീഡയോട് സംസാരിക്കുമ്പോൾ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.
“നമ്മളെല്ലാം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകളെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ ലോകകപ്പിലെ സെഞ്ച്വറികൾ, അർധസെഞ്ചുറികൾ, ഏറ്റവും കൂടുതൽ റൺസ് എന്നിവയുടെ റെക്കോർഡ് കോഹ്ലി തകർക്കാൻ പോകുന്നു. ഭാവിയിൽ മറ്റാരെങ്കിലും ഇത് തകർത്തേക്കാം. എന്നാൽ വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർക്കാൻ ഭാവിയിലെ ബാറ്റ്സ്മാൻമാർക്ക് വളരെ ബുദ്ധിമുട്ടായിരിക്കും,” ശ്രീശാന്ത് സ്പോർട്സ്കീഡയോട് പറഞ്ഞു.
Australia ✅
— Wisden India (@WisdenIndia) October 28, 2023
Afghanistan ✅
Pakistan ✅
Bangladesh ✅
New Zealand ✅
Five wins in five games for Men In Blue in the 2023 ODI World Cup 🔥#ViratKohli #RavindraJadeja #India #INDvsNZ #Cricket #ODIs #WordCup pic.twitter.com/6mLeE0AbPR
“നിങ്ങൾക്ക് വിരാടിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കാം. ഈ ലോകകപ്പിലെ ഏറ്റവും മികച്ച കാര്യം താരത്തിന്റെ കളിയോടുള്ള സമീപനമാണ്. കോലി ഫീൽഡിംഗ് ചെയ്യുമ്പോൾ അത് ആവേശത്തോടെ ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് ഒരു മതമാണ്. ലോകം മുഴുവനും അതൊരു വികാരമാണ്, അവൻ വളരെയധികം വികാരത്തോടെയാണ് കളിക്കുന്നത്” ശ്രീശാന്ത് കൂട്ടിച്ചേർത്തു.