ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും പാക്കിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ല |World Cup 2023

ലോകകപ്പിലെ തുടർച്ചയായ നാലാമത്തെ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ.കഴിഞ്ഞ ദിവസം ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ സൗത്താഫ്രിക്കയോടു ഒരു വിക്കറ്റിന്റെ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്.ചെന്നൈയിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 270 റൺസിന് എല്ലാവരും പുറത്തായി. 91 റൺസെടുത്ത മാർക്രത്തിന്റ മികവിൽ 47.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.

ആദ്യ രണ്ട് കളിയും ജയിച്ചശേഷം തുടര്‍ച്ചയായി നാല് മത്സരങ്ങളും തോറ്റ പാകിസ്ഥാന് ഇനി അവസാന നാലിലെത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെ വിജയിച്ചിരുനെങ്കിലും പാകിസ്താന് സെമി ഫൈനൽ സാധ്യതകൾ കൂടുതൽ സജീവമാക്കാൻ സാധിക്കുമായിരുന്നു.ഇന്നലത്തെ വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയ സൗത്താഫ്രിക്ക സെമി ബെര്‍ത്തിന് ഒരു പടി കൂടി അടുക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും ആദ്യ നാലിലെതുന്നതിൽ നിന്നും പാകിസ്ഥാൻ പൂർണമായി പുറത്തായിട്ടില്ല.6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തി.ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ വിജയിച്ചാൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.

8 പോയിന്റുമായി ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തും 6 പോയിന്റുമായി ഓസ്‌ട്രേലിയ 4 സ്ഥാനത്തും തുടരുകയാണ്.ആദ്യ നാലിൽ ഇടംപിടിക്കാൻ ഏറ്റവും താഴെയുള്ള ആറുപേരിൽ ശ്രീലങ്കയ്‌ക്ക് മികച്ച അവസരമുണ്ട്.നെറ്റ് റൺ റേറ്റ് പോരാട്ടത്തിൽ മുന്നിൽ നിൽക്കാൻ പാകിസ്ഥാന് അവരുടെ ശേഷിക്കുന്ന 3 മത്സരങ്ങൾ വലിയ മാർജിനിൽ വിജയിക്കുകയും വേണം.ഒക്ടോബർ 31 ചൊവ്വാഴ്ച കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ നവംബർ 4 ശനിയാഴ്ച ബെംഗളൂരുവിൽ ന്യൂസിലാൻഡിനെതിരെ നവംബർ 11 ശനിയാഴ്ച കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെയാണ് പാകിസ്‌താന്റെ അടുത്ത മത്സരങ്ങൾ.ബംഗ്ലാദേശൊഴികെ മറ്റ് രണ്ട് ടീമുകളോടും ജയിക്കുക പാകിസ്ഥാന് പ്രയാസമായിരിക്കും. ഈ മത്സരങ്ങളിലെല്ലാം ജയിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും പാകിസ്ഥാന്റെ സെമി സാധ്യത.

പാകിസ്ഥാന് ഇനി പരമാവധി കിട്ടാവുന്നത് 10 പോയിന്റാണ്. ശേഷിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും ഓസ്‌ട്രേലിയ തോല്‍ക്കണം. മാത്രമല്ല ശ്രീലങ്ക, അഫ്ഗാനിസ്താന്‍ ടീമുകള്‍ മൂന്നില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ഇനി ജയിക്കാനും പാടില്ല. അങ്ങനെ സംഭവിച്ചാല്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പാകിസ്താനു സെമിയിലേക്കു മുന്നേറാം.പാകിസ്താനു സെമി ഫൈനലില്‍ എത്താനുള്ള മറ്റൊരു വഴിയെന്നത് ന്യൂസിലാന്‍ഡ് ഇനി ബാക്കിയുള്ള നാലു മല്‍സരങ്ങളിലും തോല്‍ക്കുകയെന്നതാണ്. പക്ഷെ നിലവില്‍ അവരുടെ ഫോം പരിഗണിക്കുമ്പോള്‍ അതു സംഭവിക്കാനുള്ള സാധ്യതയും തീരെ കുറവാണ്. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പാകിസ്താന് അവസാന നാലിൽ എത്താൻ സാധിക്കുകയുള്ളു.

5/5 - (1 vote)