ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണം , ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങും |World Cup 2023
ഇന്ത്യയുടെ ഇംഗ്ലണ്ടിനേതിരായ മത്സരം ഇന്ന് ലക്നൗവിലാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് സെമി ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഒരു സുവർണാവസരമാണ് ഈ മത്സരം. മാത്രമല്ല നിലവിൽ ഇംഗ്ലണ്ട് അത്ര മികച്ച ഫോമിലല്ല 2023 ഏകദിന ലോകകപ്പിൽ കളിച്ചിട്ടുള്ളത്. ഇതുവരെ 5 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന് കേവലം ഒരു മത്സരത്തിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്. 1999 ന് ശേഷം ഒരു നിലവിലെ ചാമ്പ്യന്റെ ഏറ്റവും മോശം പ്രകടനമാണിത്.
ധർമ്മശാലയിൽ ബംഗ്ലാദേശിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ഏക വിജയം.ന്യൂസിലൻഡിനോട് (9 വിക്കറ്റിന്), അഫ്ഗാനിസ്ഥാനോട് (69 റൺസിന്), ദക്ഷിണാഫ്രിക്കയോട് (229 റൺസിന്), ശ്രീലങ്കയോട് (8 വിക്കറ്റിന്) തോറ്റു. നിലവിൽ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്തുള്ള ഇംഗ്ളണ്ടിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. എന്നാൽ ശേഷിക്കുന്ന ഗെയിമുകൾ ജയിച്ച് സെമിഫൈനലിലെത്താനുള്ള ഒരു ചെറിയ അവസരം ഇംഗ്ലണ്ടിന് ഉണ്ട്.എന്നാൽ ഇത് മറ്റ് ഫലങ്ങളെ ആശ്രയിച്ചിരിക്കും.ഇന്ത്യയെയും ഓസ്ട്രേലിയയെയും പാകിസ്ഥാനെയും നേരിടാനുള്ള ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്സ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്.
ന്യൂസിലാൻഡിനെതിരായ മത്സരത്തിന് ശേഷം വലിയൊരു ഇടവേള ഇന്ത്യൻ ടീമിന് ലഭിക്കുകയുണ്ടായി. അതിനാൽ തന്നെ ടീമംഗങ്ങളിൽ പലരും നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ വീടുകളിലും എത്തിയിരുന്നു. ശേഷം ഇപ്പോൾ ക്യാമ്പിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ.തുടർച്ചയായ അഞ്ച് വിജയങ്ങളുമായി തോൽവി അറിയാത്ത ഏക ടീമായി ഉയർന്നുവന്ന ഇന്ത്യ വരുന്നത്.ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നിവയെ പരാജയപ്പെടുത്തി ടീം 10 പോയിന്റുകൾ നേടി സൗത്ത് ആഫ്രിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.
All smiles in the England camp 😃🏴
— Sport360° (@Sport360) October 28, 2023
Good vibes all round ahead of the India clash 🙌🏻#INDvENG pic.twitter.com/nXy45dsQ7s
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വൈസ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയുടെ അഭാവംആശങ്കയ്ക്ക് കാരണമാകുന്നു. സെമി ഫൈനൽ വരെ പാണ്ഡ്യ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യത. താരത്തിന്റെ അഭാവം ടീമിന്റെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കും.ഈ രണ്ട് ടീമുകളും ഇതുവരെ 106 ഏകദിനങ്ങൾ പരസ്പരം കളിച്ചിട്ടുണ്ട്. അതിൽ 57 എണ്ണത്തിൽ ഇന്ത്യയും 44 എണ്ണം ഇംഗ്ലണ്ടും വിജയിച്ചു.
India vs England Head to Head in ODIs#cricket #ODI #CWC23 #ODIWorldCup2023 #INDvsBAN #CricketTwitter pic.twitter.com/xBXa1rxFjy
— CricketTimes.com (@CricketTimesHQ) October 29, 2023
മൂന്ന് മത്സരങ്ങൾ ഫലം കണ്ടില്ല, രണ്ട് മത്സരങ്ങൾ ടൈയിൽ അവസാനിച്ചു. ലോകകപ്പിന്റെ കാര്യത്തിൽ റെക്കോർഡ് കൂടുതൽ സന്തുലിതമാണ്. ഇതുവരെയുള്ള 8 ഡബ്ല്യുസി ഏകദിനങ്ങളിൽ, ഇംഗ്ലണ്ട് 4 വിജയിച്ചു, ഇന്ത്യ 3 വിജയിച്ചു, ഒരു മത്സരം (ബെംഗളൂരു, 2011) ടൈയിൽ അവസാനിച്ചു. 2019ൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലണ്ട് 31 റൺസിന് ജയിച്ചിരുന്നു.
What will we see on Sunday: India moving to the top or England moving off the bottom? #CWC23 #AUSvNZ #NEDvBAN #INDvENG pic.twitter.com/lJRBdQPQ5I
— ESPNcricinfo (@ESPNcricinfo) October 28, 2023
ഇന്ത്യ: രോഹിത് ശർമ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (WK), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട്: ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്‌ലർ (c & wk), ലിയാം ലിവിംഗ്സ്റ്റൺ, മൊയിൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്