ടലിസ്കയ്ക്ക് ഇരട്ട ഗോൾ, റൊണാൾഡോയുടെ അസിസ്റ്റ് : തകർപ്പൻ ജയവുമായി അൽ നാസ്സർ |Al -Nassr

റിയാദിലെ കിന്ദ് ഫഹദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സൗദി പ്രൊ ലീഗ് പോരാട്ടത്തിൽ മിന്നുന്ന ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ.അൽ ഫൈഹയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്.

ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും ഒരു അസിസ്റ്റ് നല്കാൻ റൊണാൾഡോക്ക് സാധിച്ചു. ബ്രസീലിയൻ താരം ആൻഡേഴ്സൺ ടാലിസ്ക ഇരട്ട ഗോളുകൾ നേടി മികച്ച പ്രകടനം പുറത്തടുത്തു. 50 ആം മിനുട്ടിൽ റൊണാൾഡോയുടെ വിദഗ്ധമായ വൺ-ടച്ച് ബാക്ക്-പാസിൽ നിന്നും നേടിയ ഗോളിൽ ടാലിസ്ക അൽ നാസറിനെ മുന്നിലെത്തിച്ചു.

61-ാം മിനിറ്റിൽ ഇടത് വശത്ത് നിന്ന് അലക്‌സ് ടെല്ലസിന്റെ കൃത്യമായ ക്രോസിന്റെ കരുത്തുറ്റ ഹെഡ്ഡറിലൂടെ ടാലിസ്ക തന്റെ രണ്ടാമത്തെ ഗോൾ നേടി.66-ാം മിനിറ്റിൽ വിങ്ങർ അബ്ദുൽറഹ്മാൻ അൽ സഫാരിയുടെ ഫ്രീകിക്കിന് ശേഷം അൽ ഷുവൈഷിന്റെ ഹെഡ്ഡറിലൂടെ അൽ ഫയ്ഹ ഒരു ഗോൾ മടക്കി.

74 ആം മിനുട്ടിൽ ഒട്ടാവിയോ അൽ നാസറിന്റെ മൂന്നാം ഗോൾ നേടി. ഈ വിജയത്തോടെ അൽ നാസർ 11 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.ലീഡർ അൽ ഹിലാലിന് നാല് പോയിന്റ് പിന്നിലാണ് അൽ നാസർ.

Rate this post