‘ചരിത്രം സൃഷ്ടിക്കാൻ അഫ്ഗാൻ’ : ലോകകപ്പ് സെമി ഫൈനലിലേക്ക് യോഗ്യത നേടാൻ അഫ്ഗാനിസ്ഥാന് സാധിക്കുമോ ? |World Cup 2023
ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ മറ്റൊരു മിന്നുന്ന ജയം കൂടി രേഖപ്പെടുത്തി. ഇന്നലെ പൂനെയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ പരാജയപ്പെടുത്തി.ഹഷ്മത്തുള്ള ഷാഹിദി നയിക്കുന്ന അഫ്ഗാനിസ്ഥാൻ ടീം നിലവിൽ ലോകകപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.ഈ വിജയത്തോടെ അഫ്ഗാനി ടീമിന് ആറ് പോയിന്റായി.
ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പിന്നിലാണ് അഫ്ഗാന്റെ സ്ഥാനം.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും അയൽക്കാരായ പാകിസ്ഥാനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തിയ അഫ്ഗാനിസ്ഥാൻ അവരുടെ സെമി ഫൈനൽ സാദ്ധ്യതകൾ സജീവമാക്കിയിരിക്കുകയാണ്.അടുത്ത മൂന്ന് മത്സരങ്ങളും ജയിക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞാൽ അവസാന നാലിൽ ഇടം പിടിച്ച് ചരിത്രം കുറിക്കാൻ അഫ്ഗാന് സാധിക്കും.ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവയ്ക്കെതിരായാണ് അഫ്ഗാനിസ്ഥാന് ഇനി കളിക്കേണ്ടത്.
ആ മൂന്ന് എതിരാളികളിൽ രണ്ടുപേരും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ സ്ഥാനത്തിനായി പോരാടുകയാണ്.എന്നാൽ ഒരു മത്സരം കൂടി തോറ്റാൽ അവർക്ക് മറ്റ് ഗെയിമുകളുടെ ഫലങ്ങൾക്കായി കാത്തിരിക്കേണ്ടിവരും. ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്ന ഏതെങ്കിലും ഒരു മത്സരത്തിൽ തോറ്റാൽ അഫ്ഗാനിസ്ഥാന്റെ സെമി സാധ്യത അപകടത്തിലാകും.ഓസ്ട്രേലിയയ്ക്കെതിരെയോ ദക്ഷിണാഫ്രിക്കയ്ക്കെതിരെയോ തോറ്റാൽ അഫ്ഗാന്റെ കഥ അവസാനിക്കും. ലോകകപ്പിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ കൂടുതൽ തോറ്റാൽ അഫ്ഗാനിസ്ഥാന്റെ യാത്ര അവസാനിക്കും.
ഒന്നിൽ കൂടുതൽ മത്സരങ്ങൾ തോറ്റാൽ അവർ യോഗ്യതാ മത്സരത്തിൽ നിന്ന് പുറത്താകും.നവംബർ മൂന്നിന് വെള്ളിയാഴ്ച ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ അടുത്തതായി നെതർലൻഡിനെ നേരിടും. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന് അടിച്ചെടുത്തത്. സ്കോര്‍ ശ്രീലങ്ക 49.3 ഓവറില്‍ 241ന് ഓള് ഔട്ട്, അഫ്ഗാനിസ്ഥാന് 45.2 ഓവറില്‍ 242-3.
Afghanistan jumps to the 5th spot after their commanding win against Sri Lanka 👏🏻#Crickettwitter #AFGvSL #CWC23 pic.twitter.com/IlCdWl0wxX
— Sportskeeda (@Sportskeeda) October 30, 2023
റഹ്മത്ത് ഷാ, ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഒമര്‍സായ് എന്നിവരുടെ ഇന്നിങ്സുകളാണ് അഫ്ഗാന് ജയമൊരുക്കിയത്.63 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 73 റണ്‍സെടുത്ത ഒമര്‍സായ് അഫ്ഗാന്റെ ടോപ് സ്കോററായി. 74 പന്തുകള്‍ നേരിട്ട ഷാഹിദി 58 റണ്‍സോടെ പുറത്താകാതെ നിന്നു. 74 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം റഹ്മത്ത് ഷാ 62 റൺസ് നേടി.