ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റനായി കെ എൽ രാഹുലിനെ തെരഞ്ഞെടുത്തു |World Cup 2023

ഹാർദിക് പാണ്ഡ്യയുടെ പരിക്ക് കാരണം ടൂർണമെന്റിൽ നിന്ന് പുറത്തായതിനാൽ 2023 ലോകകപ്പിനുള്ള രോഹിത് ശർമ്മയുടെ ഡെപ്യൂട്ടി ആയി വിക്കറ്റ് കീപ്പർ കെ എൽ രാഹുലിനെ നിയമിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് പാണ്ട്യക്ക് കണങ്കാലിന് പരിക്കേൽക്കുന്നത്. പരിക്കിനെത്തുടർന്ന് ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവയ്‌ക്കെതിരായ ഇന്ത്യയുടെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും പാണ്ട്യക്ക് വിട്ടു നിൽക്കേണ്ടി വന്നു.

പ്രസിദ്ധ് കൃഷ്ണയെ പാണ്ട്യയുടെ പകരക്കാരനായി ടീമിലെടുത്തു.ഹാർദിക് പാണ്ഡ്യ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ എൽ രാഹുലിനെ നിയമിച്ചിരിക്കുകയാണ്.2023 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രിക്ക് കാരണം ഒരു വർഷത്തോളം പുറത്തിരുന്നതിന് ശേഷം 2023 ലോകകപ്പിനുള്ള സമയത്താണ് 31-കാരൻ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്.

ഇതുവരെ ഒമ്പത് ഏകദിനങ്ങളിൽ ടീം ഇന്ത്യയെ നയിച്ച രാഹുൽ മൂന്ന് തോൽവികളിൽ ആറ് വിജയങ്ങൾ തന്റെ രാജ്യത്തിന് സമ്മാനിച്ചു. ഐപിഎൽ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്റ്റൻ കൂടിയാണ് രാഹുൽ.നവംബർ 5ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തിൽ രോഹിത് ശർമ്മയുടെ ഡെപ്യൂട്ടി ആയി രാഹുൽ ഇപ്പോൾ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങും.

വംബർ 12 ന് നെതർലാൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ്മത്സരം. ഇന്ത്യൻ ടീം 2023 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറി, തുടർച്ചയായ ഏഴു മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.