റൺസ് ,സെഞ്ച്വറി, ഫിഫ്റ്റി +…. : സച്ചിന്റെ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ‘ഗോട്ട്’ കോലി | Virat Kohli
2023 ലോകകപ്പ് പതിപ്പിലും വിരാട് കോഹ്‌ലി തന്റെ റെക്കോർഡ് കുതിപ്പ് തുടർന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ നിരവധി റെക്കോർഡുകളാണ് തകർത്തത്.ഏകദിന ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡ് വിരാട് കോഹ്‌ലി തകർത്തു.
2003 ലോകകപ്പിൽ നിന്ന് 673 റൺസ് നേടിയ സച്ചിന്റെ റെക്കോർഡ് കോലി മറികടന്നു.സൗരവ് ഗാംഗുലിയുടെ കീഴിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത ആ ലോകകപ്പിൽ സച്ചിൻ 11 മത്സരങ്ങളിൽ നിന്ന് 673 അടിച്ചു, ഒരു സെഞ്ചുറിയും 6 അർദ്ധസെഞ്ച്വറികളും നേടി. സച്ചിനെ മറികടക്കാൻ സെമിഫൈനലിൽ വിരാട് കോഹ്‌ലിക്ക് 79 റൺസ് വേണമായിരുന്നു.ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോലി തകർത്തിരുന്നു.
ഏകദിനത്തിൽ എക്കാലത്തെയും റൺസ് നേടിയവരുടെ പട്ടികയിൽ റിക്കി പോണ്ടിംഗിന്റെ 13,704 റൺസെന്ന നേട്ടവും കോലി മറികടന്നു. ഏകദിനത്തിൽ അമ്പതാം സെഞ്ച്വറി തികച്ച കോലി സച്ചിന്റെ 49 സെഞ്ചുറികൾ എന്ന റെക്കോർഡും മറികടന്നു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി 49 ഏകദിന സെഞ്ചുറികൾ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ എക്കാലത്തെയും റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.മത്സരത്തിൽ 110 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ അമ്പതാം സെഞ്ചുറി പൂർത്തീകരിച്ചത്. മത്സരത്തിൽ 113 പന്തുകളിൽ 117 റൺസ് ആണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 9 ബൗണ്ടറികളും 2 സിക്സറുകളും കോഹ്ലിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു.
Nov 15, 2013: Sachin Tendulkar bats for the final time in international cricket
— ESPNcricinfo (@ESPNcricinfo) November 15, 2023
Nov 15, 2023: Virat Kohli scores his 50th ODI hundred
A special date at the Wankhede ✨ pic.twitter.com/qOavjLGDUX
ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനെതിരെയും രണ്ട് അർദ്ധ സെഞ്ച്വറികളുമായി കോലി വേൾഡ് കപ്പ് ആരംഭിച്ചത് .അതിനു ശേഷം പൂനെയിൽ ബംഗ്ലാദേശിനെതിരെ പുറത്താകാതെ സെഞ്ച്വറി നേടി.ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ ബ്ലാക്ക് ക്യാപ്‌സിനെതിരെ കോഹ്‌ലി 95 റൺസ് നേടി, അതിനുശേഷം മുംബൈയിൽ ശ്രീലങ്കയ്‌ക്കെതിരെ 87 റൺസ് നേടി.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ, ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി കോലി.നെതർലൻഡ്‌സിനെതിരെ അവസാന ലീഗ് മത്സരത്തിൽ കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി.