കോലിക്കും അയ്യർക്കും സെഞ്ച്വറി , ന്യൂസിലാൻഡിനെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ |World Cup 2023

ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തിൽ 397 എന്ന ശക്തമായ സ്കോറാണ് ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ സ്വന്തമാക്കിയത്. വാങ്കഡെ സ്റ്റേഡിയത്തിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യക്കായി വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ശുഭമാൻ ഗില്ലും വെടിക്കെട്ട് തീർക്കുകയായിരുന്നു.

മത്സരത്തിൽ കോഹ്ലിയും അയ്യരും ഇന്ത്യക്കായി തകർപ്പൻ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. ഇരുവരുടെയും മികച്ച ബാറ്റിംഗിന്റെ മികവിൽ ആയിരുന്നു ഇന്ത്യ 400 എന്ന ശക്തമായ സ്കോറിൽ എത്തിയത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് ഈ ബാറ്റിംഗ് പ്രകടനം നൽകിയിരിക്കുന്നത്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കം തന്നെ ഇന്ത്യയ്ക്ക് ലഭിച്ചു. പതിവുപോലെ രോഹിത് ശർമ ന്യൂസിലാൻഡ് ബോളർമാരെ കടന്നാക്രമിക്കുകയായിരുന്നു.

പവർപ്ലേ ഓവറുകളിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാൻ രോഹിത്തിന് സാധിച്ചു. മത്സരത്തിൽ രോഹിത് 29 പന്തുകളിൽ 47 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം മറുവശത്ത് ശുഭ്മാൻ ഗില്ലും( പക്വതയാർന്ന ബാറ്റിംഗ് കാഴ്ചവച്ചു. 65 പന്തുകളിൽ 79 റൺസ് നേടി നിൽക്കവേ ഗില്ലിന് പരിക്കേൽക്കുകയായിരുന്നു. ശേഷം ഗിൽ റിട്ടയേർഡ് ഹർട്ടായി പുറത്തായി.

പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരെയും കൂട്ടുപിടിച്ച് വിരാട് കോഹ്ലി തന്റെ ഇന്നിംഗ്സ് പതിയെ കെട്ടിപ്പടുത്തു. 59 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി തന്റെ അർത്ഥസെഞ്ച്വറി നേടിയത്. ഇതിനുശേഷവും കോഹ്ലി ന്യൂസിലാൻഡ് ബോളർമാരെ പക്വതയോടെ നേരിട്ടപ്പോൾ ഇന്ത്യ വമ്പൻ സ്കോറിലേക്ക് കുതിച്ചു. ഒരു വശത്ത് ശ്രേയസ് സിക്സറുകൾ പറത്തി ഇന്ത്യക്കായി വെടിക്കെട്ട് തീർത്തു. മത്സരത്തിൽ 113 പന്തുകളിൽ 117 റൺസ് ആണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 9 ബൗണ്ടറികളും 2 സിക്സറുകളും കോഹ്ലിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ശ്രേയസ് അയ്യർ 70 പന്തുകളിൽ നിന്ന് 105 റൺസ് നേടി. ഒപ്പം അവസാന ഓവറകളിൽ കെഎൽ രാഹുലും(39*) വെടിക്കെട്ട് തീർത്തതോടെ ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 397 എന്ന സ്കോറിലെത്തി.

Rate this post