ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരം രോഹിത് ശർമ്മയാണെന്ന് ദിനേശ് കാർത്തിക് |World Cup 2023
വെറ്ററൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ ദിനേശ് കാർത്തിക് ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പ്രശംസിച്ചു.2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വിലയേറിയ കളിക്കാരനായി കാർത്തിക് രോഹിത്തിനെ തിരഞ്ഞെടുത്തു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2023 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്.Cricbuzz-നോട് സംസാരിക്കുമ്പോൾ 2023 ലോകകപ്പിൽ രോഹിതിനെ തന്റെ MVP ആയി കാർത്തിക് തിരഞ്ഞെടുത്തു. രോഹിത് ക്യാപ്റ്റനെന്ന നിലയിലും തിളങ്ങിയിട്ടുണ്ടെന്നും മുൻ വിക്കറ്റ് കീപ്പർ കൂട്ടിച്ചേർത്തു. 10 മത്സരങ്ങളിൽ നിന്ന് 550 റൺസ് നേടിയ രോഹിത് തുടർച്ചയായ ഏകദിന ലോകകപ്പുകളിൽ 500-ലധികം റൺസ് നേടുന്ന ഏക ബാറ്റ്സ്മാനായി.
“എന്റെ പ്ലേയർ ഓഫ് ദി ടൂർണമെന്റ് രോഹിത് ശർമ്മയാണ്.ഓരോ മത്സരത്തിലും മികച്ച തുടക്കമാണ് അദ്ദേഹം ഇന്ത്യക്ക് നൽകിയത്.എങ്ങനെ ചെയ്യണം എന്ത് ചെയ്യണം എന്നതിന്റെ മാതൃക കാണിച്ചു തന്നു.ഒരു നായകൻ എന്ന നിലയിലും അദ്ദേഹം മിടുക്കനാണ്,” കാർത്തിക് പറഞ്ഞു.ടൂർണമെന്റിലുടനീളം കെ എൽ രാഹുലിന്റെ വിക്കറ്റ് കീപ്പിംഗ് പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. ഫൈനലിലും താരത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
#WTC23 Final ⏩ #CWC23 Final
— ICC Cricket World Cup (@cricketworldcup) November 18, 2023
It's time for a re-match 🤜🤛 pic.twitter.com/Yo8T6wEOvs
2023 ലോകകപ്പിൽ ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 386 റൺസ് നേടിയപ്പോൾ വിക്കറ്റിന് പിന്നിൽ നിന്ന് 15 ക്യാച്ചുകളാണ് രാഹുൽ നേടിയത്.“അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗ് മികച്ചതാണ്. ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അത് എന്ന് പറയേണ്ടി വരും.രു ഓൾറൗണ്ട് പാക്കേജ് എന്ന നിലയിൽ കെ എൽ രാഹുൽ ക്വിന്റൺ ഡി കോക്കിനെക്കാൾ മുകളിലാണ്.ഫൈനലിൽ അദ്ദേഹത്തിന് വളരെ നിർണായകമായ പങ്ക് വഹിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു, കാർത്തിക് കൂട്ടിച്ചേർത്തു.