‘റിങ്കു സിംഗിനെ അങ്ങനെ വിശേഷിപ്പിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല’ : ആശിഷ് നെഹ്റ | Rinku Singh
ഐപിഎല്ലായാലും ടി20 ഇന്റർനാഷണലായാലും മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കാനുള്ള റിങ്കു സിംഗിന്റെ സ്ഥിരതയുള്ള കഴിവ് വിശ്വസനീയമായ ഫിനിഷർ എന്ന പേര് നേടികൊടുത്തു. എന്നാൽ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ റിങ്കു സിംഗിനെ അങ്ങനെ വിശേഷിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല.
റിങ്കുവിന്റെ കഴിവുള്ള ഒരു കളിക്കാരന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ സാധിക്കുമെമെന്നും നെഹ്റ പറഞ്ഞു.ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കം റിങ്കു വെറും ഒമ്പത് പന്തിൽ പുറത്താകാതെ 31* റൺസെടുത്തു. ആദ്യ മത്സരത്തിൽ 14 പന്തിൽ പുറത്താകാതെ 22 റൺസുമായി 209 റൺസ് പിന്തുടരാൻ ഇന്ത്യയെ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
“അദ്ദേഹം ഇത് ആദ്യമായല്ല ഇത് ചെയ്യുന്നത്. ഞങ്ങൾ എല്ലാവരും അവന്റെ റോൾ, അവന്റെ ശക്തി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നു.അവന്റെ ബാറ്റിംഗിനെക്കുറിച്ച് മാത്രമല്ല, അവൻ കളിക്കളത്തിൽ പെരുമാറുന്ന രീതി പോലും, അത് അവൻ ഒരു മികച്ച ടീം മാൻ ആണെന്ന് കാണിക്കുന്നു. അത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ മുതൽക്കൂട്ടായിരിക്കും.അതെ, നമ്മൾ സംസാരിക്കുന്നത് അതിനെക്കുറിച്ച് മാത്രമാണ് ടി20 ക്രിക്കറ്റ്, പക്ഷേ നാളെ അദ്ദേഹത്തിന് ഏകദിന ക്രിക്കറ്റും കളിക്കാൻ കഴിയുമെന്ന് ഉറപ്പാണ് ” നെഹ്റ ജിയോസിനിമയോട് പറഞ്ഞു.
Rinku Singh providing the finishing touch once again 😎
— BCCI (@BCCI) November 26, 2023
25 runs off the penultimate over as 200 comes 🆙 for #TeamIndia 👌👌#INDvAUS | @IDFCFIRSTBank pic.twitter.com/hA92F2zy3W
“ഞാൻ ‘ഫിനിഷർ’ എന്ന വാക്കിന്റെ വലിയ ആരാധകനല്ല. ഓപ്പണർക്ക് ഒരു ഫിനിഷർ ആകാം.സെഞ്ച്വറി പൂർത്തിയാക്കി അയാൾക്ക് ഗെയിം ഫിനിഷ് ചെയ്യാനാവും.പക്ഷെ ചിലപ്പോൾ അത് കഠിനമായിരിക്കും. അദ്ദേഹത്തിന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിയും.നമ്പർ 4, നമ്പർ 5 അല്ലെങ്കിൽ നമ്പർ 6 അങ്ങനെ ഏത് പൊസിഷനിലും” അദ്ദേഹം പറഞ്ഞു.എട്ട് മത്സരങ്ങളിലും നാല് ഇന്നിംഗ്സുകളിലും 128.00 ശരാശരിയിൽ 128 റൺസ് നേടിയ റിങ്കു മൂന്ന് തവണ പുറത്താകാതെ നിന്നു.
Ashish Nehra said, "Rinku Singh is someone who can bat up the order. I can see him playing the 50 overs format". (JioCinema). pic.twitter.com/gFgCfXINhG
— Mufaddal Vohra (@mufaddal_vohra) November 29, 2023