സഞ്ജു സാംസണിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകൾ അവസാനിക്കുന്നുവോ ? ഐപിഎൽ 2024ന് മാത്രമേ കേരള താരത്തെ രക്ഷിക്കാൻ കഴിയൂ |Sanju Samson
മലയാളായി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ടി 20 ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തും എന്നാണ് കരുതിയത് , എന്നാൽ അതുണ്ടായില്ല.ഏകദിനത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന 2024 ടി20 ലോകകപ്പിലെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
എന്നാൽ ടീമിൽ ഇടം നേടാമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ അവസാനിച്ചിട്ടില്ല, കാരണം ഐപിഎൽ 2024 ൽ മികച്ച പ്രകടനം നടത്തിയാൽ ടി 20 ടീമിലേക്ക് മടങ്ങിയെത്താനും വേൾഡ് കപ്പ് ടീമിൽ ഇടം നേടാനും സാധിക്കും.ഓഗസ്റ്റിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തിയപ്പോഴാണ് സഞ്ജു ഏകദിനത്തിൽ അവസാനമായി കളിച്ചത്.തന്റെ അവസാന മത്സരത്തിൽ ഫിഫ്റ്റി നേടിയിട്ടും അദ്ദേഹം ഏഷ്യാ കപ്പിനുള്ള ടീമിൽ ട്രാവൽ റിസർവ് ആയിരുന്നു.തുടർന്ന് ഏകദിന ലോകകപ്പ് ടീമിലേക്കും തുടർന്ന് IND vs AUS T20I പരമ്പരയിലേക്കും അദ്ദേഹത്തെ ഒഴിവാക്കി.
ബിസിസിഐ സെലക്ഷൻ കമ്മിറ്റി സാംസണെ ടി 20 ഫോർമാറ്റിൽ അവഗണിക്കുന്നത് തുടരുന്നതിനാൽ, ഗെയിമിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിലെ അദ്ദേഹത്തിന്റെ കരിയറിനെ കുറിച്ച് ഇത് ചോദ്യങ്ങൾ ഉയർത്തുന്നു. ലോകകപ്പ് ഇപ്പോൾ അവസാനിച്ചതിനാൽ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഇനി പരിമിതമായ ശ്രദ്ധ മാത്രമാണ് ഉണ്ടാവുക.ടി20 ലോകകപ്പിലേക്ക് ശ്രദ്ധ തിരിയുകയും ചെയ്യുമ്പോൾ കേരള താരത്തിന് ഇത് നല്ല വാർത്തയല്ല.
🔹 Gets ODI call-up during T20 WC year
— Sportskeeda (@Sportskeeda) November 30, 2023
🔸 Gets T20I call-up during ODI WC year
Career of Sanju Samson! 🏏🇮🇳#CricketTwitter pic.twitter.com/cgOpswcCpZ
ഐപിഎൽ 2024-ൽ തന്റെ ടീമായ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമേ ടി 20 ടീമിലേക്കുള്ള വാതിൽ സഞ്ജുവിന് മുന്നിൽ തുറക്കുകയുള്ളു.അതുവഴി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് ഇടം സൃഷ്ടിക്കാനും കഴിയും.
India’s squad for 3 ODIs: Ruturaj Gaikwad, Sai Sudharsan, Tilak Varma, Rajat Patidar, Rinku Singh, Shreyas Iyer, KL Rahul (C)(wk), Sanju Samson (wk), Axar Patel, Washington Sundar, Kuldeep Yadav, Yuzvendra Chahal, Mukesh Kumar, Avesh Khan, Arshdeep Singh, Deepak Chahar.#SAvIND
— BCCI (@BCCI) November 30, 2023
3 ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ്മ, രജത് പതിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (സി)(Wk), സഞ്ജു സാംസൺ (wk), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ ., മുകേഷ് കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ.